മോഡല്‍ കൂട്ടബലാംത്സംഗം;4 പ്രതികളെയും 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചിയില്‍ മോഡല്‍ കൂട്ടബലാംത്സംഗത്തില്‍ 4 പ്രതികളെയും 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൊബൈല്‍ ഫോണുകള്‍ പരിശോധിക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. മൂന്ന് പ്രതികളുടെ ഫോണുകള്‍ കണ്ടു കെട്ടി. എന്നാല്‍ പാസ്‌വേര്‍ഡ് കിട്ടാത്തതിനാല്‍ പരിശോധിക്കാനായിട്ടില്ല. ഇനി ഡിംപിളിന്റെ ഫോണ്‍ കണ്ടുകിട്ടാനുണ്ട്. തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തീകരിക്കാന്‍ ഉണ്ട്. എട്ടോളം സ്ഥലങ്ങളില്‍ എത്തിച്ച തെളിവെടുപ്പ് പൂര്‍ത്തീകരിക്കണം.

അതിനിടെ കോടതിയില്‍ ഉണ്ടായത് നാടകീയ രംഗങ്ങളാണ്. നാലാം പ്രതി ഡിംപിളിനായി കോടതിയില്‍ രണ്ട് അഭിഭാഷകര്‍ ഹാജരായി. അഡ്വ. ആളൂരും അഡ്വ. അഫ്‌സലുമാണ് പ്രതിക്കു വേണ്ടി ഹാജരായത്. ഇരുവരും വക്കാലത്ത് സംബന്ധിച്ച് കോടതിയില്‍ തര്‍ക്കമായി. ഡിംബിളിന്റെ അമ്മയാണ് വക്കാലത്ത് തന്നതെന്ന് ആളൂരും ഡിംപിളിന്റെ സുഹൃത്തുക്കളാണ് വക്കാലത്ത് തന്നതെന്ന് അഡ്വ. അഫ്‌സലും കോടതിയില്‍ പറഞ്ഞു. ഇരുവരും തമ്മില്‍ കോടതിയില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കത്തിനിടയില്‍ കോടതി ചന്ത അല്ലെന്ന് മജിസ്‌ട്രേറ്റ് താക്കീത് നല്‍കി. ഒടുവില്‍ അഫ്‌സലാണ് വക്കീല്‍ എന്ന് ഡിംപിള്‍ കോടതിയെ അറിയിച്ചു.

അതേസമയം പ്രതികള്‍ ബിയറില്‍ ലഹരിപ്പൊടി കലര്‍ത്തി തനിക്ക് നല്‍കിയതായി മോഡല്‍ മൊഴി നല്‍കിയിരുന്നു. യുവതിയുടെ സുഹൃത്തും മോഡലുമായ രാജസ്ഥാന്‍കാരി ഡിപിംള്‍ ലാമ്പയാണ് പീഡനത്തിന് ഒത്താശ ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. ഡിംപിള്‍ ലാമ്പ കൊച്ചിയിലെ വിവിധ ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഡിംപിളിന്റെ ഇടപാടുകള്‍ സംബന്ധിച്ച് വിശദമായി അന്വേഷിച്ച് വരികയാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News