ADVERTISEMENT
കോഴിക്കോട് പൂവാട്ട് പറമ്പില്‍ അടയ്ക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മല്‍ ചന്ദ്രന്‍ (65) ആണ് കടന്നല്‍ കുത്തേറ്റ് മരിച്ചത്.
കൂടെ ഉണ്ടായിരുന്ന ആള്‍ക്ക് പരുക്കേറ്റു.
കാട്ടാനയോടിച്ചപ്പോള്‍ ഭയന്ന് മരത്തില്‍ കയറിയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു
കാട്ടാനയോടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി മരത്തില്‍ കയറിയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു. തിരുനെല്ലി അപ്പാപ്പറ മദ്ധ്യപാടി മല്ലികപാറ കോളനിയിലെ രാജുവിന്റെയും, ഗൗരിയുടേയും മകന്‍ രതീഷ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. മദ്ധ്യപാടി ബി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്റ്റേറ്റില്‍ ആന കാവലിനായി പോയതായിരുന്നു.
തുടര്‍ന്ന് രാത്രി 10 മണിയോടെ ഇരുവരേയും കാട്ടാന ഓടിക്കുകയും രക്ഷപ്പെടാന്‍ ഓടി മരത്തില്‍ കയറിയ രതീഷ് കാല്‍ തെറ്റി താഴെ വീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന ഗണേശന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. താന്‍ മരത്തിന് മുകളിലുണ്ടെന്ന് രതീഷ് ഗണേഷിനോട് ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നു.
പിന്നീട് ഗണേഷ് വന്ന് നോക്കുമ്പോഴാണ് രതീഷ് മരത്തിന് താഴെ വീണു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും രതീഷ് മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. തലപ്പുഴ പോലീസ് സ്റ്റേഷനിലെ രമേശ്, രാജേഷ് എന്നിവര്‍ സഹോദരങ്ങളാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.