ദില്ലി ആരോഗ്യമന്ത്രിയെ ജയിലിൽ മസാജ് ചെയ്യാൻ പീഡനക്കേസ് പ്രതി; ദൃശ്യങ്ങൾ പുറത്ത്

ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിനെ തിഹാര്‍ ജയിലില്‍ മസാജ് ചെയ്തത് പീഡനക്കേസ് പ്രതിയെന്ന് ജയില്‍ വൃത്തങ്ങള്‍. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ റിങ്കുവെന്ന തടവുകാരനാണ് മസാജ് ചെയ്തതെന്നും
ഇയാള്‍ ഫിസിയോ തെറപ്പിസ്റ്റല്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലില്‍ കഴിയുന്ന സത്യേന്ദര്‍ ജെയിനെ മസാജ് ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ജയിലില്‍ മന്ത്രിക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന ബിജെപി ആരോപണങ്ങള്‍ക്കിടെയാണ് വിഡിയോ പുറത്തായത്. എന്നാല്‍ ഡോക്ടറുടെ നിർദേശ പ്രകാരം നൽകുന്ന ഫിസിയോ തെറപ്പിയാണെന്നും തരംതാഴ്ന്ന രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നുമാണ് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News