പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ലൈംഗികമായി ആക്രമിച്ചെന്ന് മനസിലാക്കിയിട്ടും വിവരം മറച്ചുവച്ചതിനാണ് നടപടി. കേസില്‍ അധ്യാപകന്‍ പട്ടിമറ്റം മന്ത്രക്കല്‍ ദേവീക്ഷേത്രത്തിനുസമീപം നടുക്കാലയില്‍ വീട്ടില്‍ കിരണ്‍ കരുണാകരന്‍ (43) നെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം. ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയായിരുന്നു പീഡനം. സാമ്പത്തികമായി പിന്നാക്കമായ കുടുംബത്തിന് പെണ്‍കുട്ടിയെ കലോത്സവത്തിനെത്തിക്കാന്‍ കഴിയുമായിരുന്നില്ല. ഇത് മുതലെടുത്താണ് അധ്യാപകന്‍ പെണ്‍കുട്ടിയെ ബൈക്കിലെത്തിക്കാമെന്ന് ഏറ്റത്.

കലോത്സവം കഴിഞ്ഞ് രാത്രി എട്ടോടെ പെണ്‍കുട്ടിയുമായി ബൈക്കില്‍ വീട്ടിലേക്ക് പുറപ്പെട്ട അധ്യാപകന്‍ പൊന്നുരുന്നി- കരിമുകള്‍ ഭാ?ഗത്തുവച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവരം അടുത്ത ദിവസം സ്‌കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും പൊലീസിനെ വിവരമറിയിക്കുന്നതില്‍ ഇവര്‍ അനാസ്ഥകാട്ടുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞതും കേസെടുത്തതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here