Masala Peanut: മസാലക്കടല വീട്ടിലുണ്ടാക്കിയാലോ?

സ്പൈസി സ്നാക്സ് ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം താല്‍പര്യമുള്ള ഒന്നാണ് മസാലക്കടല. നിലക്കടല അഥവാ കപ്പലണ്ടി മസാലയില്‍ മുക്കി വറുത്തെടുക്കുന്നത് കഴിക്കാത്തവരുണ്ടാകില്ല അല്ലെ… മസാലക്കടല നല്ല രുചികരമായി, എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ തയ്യാറാക്കിയാലോ?

പച്ച നിലക്കടല, മുളകുപൊടി, കശ്മീരി ചില്ലി, മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി, ഗരം മസാലപ്പൊടി, ബേക്കിംഗ് സോഡ, കടലമാവ്, അരിപ്പൊടി, കോണ്‍ഫ്ളോര്‍, ഉപ്പ്, എണ്ണ എന്നീ ചേരുവകള്‍കൊണ്ട് മസാലക്കടല തയാറാക്കാം…

തയാറാക്കുന്ന വിധം

ആദ്യം പച്ച നിലക്കടല കഴുകി മാറ്റിവയ്ക്കണം. അമിതമായി കഴുകാതിരിക്കാൻ ശ്രദ്ധിക്കുക. ഇനിയൊരു പാത്രത്തില്‍ കടലമാവും അരിപ്പൊടിയും കോണ്‍ഫ്ളോറും അല്‍പാല്‍പമായി എടുത്ത് ഇതിലേക്ക് ഉപ്പും മസാലപ്പൊടികളും ബേക്കിംഗ് സോഡയും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

ഇപ്പോഴിത് ഡ്രൈ ആയ കൂട്ടായിരിക്കും. ഇതിലേക്ക് നിലക്കടല ചേര്‍ത്ത് നന്നായി ഇളക്കണം. ഇനി അല്‍പാല്‍പമായി വെള്ളം തളിച്ച് ഇളക്കിയെടുക്കണം. വീണ്ടും കുറച്ച് കടലമാവ് കൂടി ചേര്‍ക്കണം. നന്നായി യോജിപ്പിച്ചെടുക്കണം. ഇതുതന്നെ രണ്ടുമൂന്ന് തവണ ചെയ്യാം. ആദ്യമേ കടലമാവ് മുഴുവനായി ചേര്‍ത്ത് വെള്ളവും കൂട്ടി യോജിപ്പിച്ചെടുക്കാത്തത്   ഇത് നിലക്കടലയില്‍ പിടിക്കില്ലെന്നത് കൊണ്ടാണ്.

രണ്ടുമൂന്ന് തവണയായി മിക്സ് ചെയ്തെടുക്കുമ്പോഴേക്ക് നിലക്കടലയില്‍ മാവ് നല്ലതുപോലെ പറ്റിക്കിട്ടും. ഇനിയിത് കറിവേപ്പിലയും ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുത്താല്‍ മാത്രം മതി. മസാലക്കടല റെഡി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here