ദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പ്; 11 വിമതർക്കെതിരെ അച്ചടക്ക നടപടിയുമായി ബിജെപി

ദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വെല്ലുവിളിയായി വിമതശല്യം. 11 വിമതർക്കെതിരെ അച്ചടക്ക നടപടിയുമായി ബിജെപി. വിമത സ്ഥാനാർത്ഥികളെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

പാർട്ടി അദ്ധ്യക്ഷൻ ജെ.പി നദ്ദ പങ്കെടുത്ത ദില്ലി ഘടകം നേതൃയോഗത്തിന് പിന്നാലെയാണ് വിമതർക്കെതിരെ നടപടിയെടുത്തത്. MCD ഇലക്ഷനിൽ ആം ആദ്മി പാർട്ടിയും BJP യും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ദില്ലി മുൻസിപ്പൽ കോർപ്പറേഷനിൽ അധികാരം പിടിക്കാമെന്ന BJP പ്രതീക്ഷകൾക്ക് വിമതർ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രാദേശികമായി പ്രവർത്തകർ വിമത സ്ഥാനാർത്ഥികൾക്കൊപ്പം നിലകൊള്ളുന്നത് BJP യെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അതേസമയം, ദില്ലിയിൽ പ്രചാരണത്തിനെത്താൻ മറ്റ് സംസ്ഥാനങ്ങളിലെ എം.പി മാർക്കും MLA മാർക്കും BJP അദ്ധ്യക്ഷൻ ജെ.പി.നദ്ദ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദില്ലിയിലെ പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തിയ നദ്ദ പ്രവർത്തനങ്ങളിലെ വീഴ്ച്ചയെ തുടർന്ന് മുതിർന്ന നേതാക്കൾ അടക്കമുള്ളവരെ ശകാരിക്കുകയും ചെയ്തു. വിമതർ മത്സരിക്കുന്ന വാർഡുകളിൽ പ്രചാരണം ശക്തമാക്കുന്നതിനും നദ്ദ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News