
ലോകകപ്പ് ഗ്രൂപ്പ് സിയിൽ സൗദി അറേബ്യക്കെതിരെയുള്ള ആദ്യ പോരിൽ അർജൻറീന മുമ്പിൽ. ലയണൽ മെസ്സി നേടിയ പെനാൽട്ടി ഗോളിലൂടെയാണ് ടീം മുമ്പിലെത്തിയത്.അർജൻറീനയുടെയും സൗദിയുടേയും ലൈനപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
5-4-1 എന്ന ലൈനപ്പിലാണ് സൗദി കളിക്കുക. ഡിഫൻസിന് പ്രാധാന്യം നൽകിയാണ് സൗദി ലൈനപ്പ്. അഞ്ചു പേരാണ് പ്രതിരോധ നിരയിൽ കളിക്കുന്നത്. കാരണം ഏയ്ഞ്ചൽ ഡി മരിയ, ലൗറ്റാരോ മാർട്ടിനെസ് എന്നിവരെ പ്രതിരോധിക്കുകയാണ് സൗദിയുടെ ലക്ഷ്യം. ഈ നീക്കം നേരത്തെ പ്രതീക്ഷിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here