രാജ്യത്ത് തൊഴിലാളി വിരുദ്ധ നിലപാടുകള്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നു; മന്ത്രി മുഹമ്മദ് റിയാസ്

നവ ഉദാരവല്‍ക്കരണ നയം രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ന്നുവെന്നും തൊഴിലില്ലായ്മ വര്‍ധിച്ചുവെന്നും വിലക്കയറ്റം രൂക്ഷമായെന്നും മന്ത്രി പറഞ്ഞു.

ലാഭം കൊയ്യുന്നത് ചെറുന്യൂനപക്ഷമായ അതിസമ്പന്നര്‍. നയം കൊണ്ട് രാജ്യത്ത് ശതകോടീശ്വരന്‍മാര്‍ വര്‍ദ്ധിച്ചു.സാധാരണക്കാര്‍ക്ക് യാതൊരു ഗുണവുമില്ല തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് നടപ്പിലാക്കി. രാജ്യത്ത് തൊഴിലാളി വിരുദ്ധ നിലപാടുകള്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നു. ഇതിന് ബദലായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ മുന്നോട്ട് പോകുന്നത്. ബദല്‍ നയം എല്ലാ മേഖലയിലും ഇടത് സര്‍ക്കാര്‍ നടപ്പിലാക്കുന്നു-മന്ത്രി മുഹമ്മദ് റിയാസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News