ഗവര്‍ണ്ണറുടെ അതിഥികള്‍ക്കായി ടൂറിസം വകുപ്പിന്റെ വാഹനങ്ങള്‍ ആവശ്യപ്പെട്ടു: കത്ത് പുറത്ത്

രാജ്ഭവനിലെ ധൂര്‍ത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്്. ഗവര്‍ണ്ണറുടെ അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ ടൂറിസം വകുപ്പിന്റെ വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് പുറത്ത് വന്നത്.ഗവര്‍ണ്ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 2021 സെപ്തംബറില്‍ ആണ് ഇത്തരത്തില്‍ കത്ത് നല്‍കിയത്. രാജ്ഭവനിലെ ജീവനക്കാരുടെ കണക്കുകളും ധൂര്‍ത്തുമടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ കത്ത് കൂടി പുറത്തുവരുന്നത്.

വിഒ -ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അതിഥി സല്‍ക്കാരത്തിനായി രാജ്ഭവന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഭീമമായ തുക ചെലവഴിക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഗവര്‍ണറുടെ അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ ടൂറിസം വകുപ്പിന്റെ വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൂടി പുറത്ത് വരുന്നത്. ഗവര്‍ണ്ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി , പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 2021 സെപ്തംബര്‍ 23-നാണ് ഇത്തരത്തില്‍ ഒരു കത്ത് അയക്കുന്നത്. 2021 ഒക്ടോബര്‍ 10 മുതല്‍ 2022 മാര്‍ച്ച് വരെ രാജ്ഭവനില്‍ കൂടുതല്‍ അതിഥികള്‍ എത്തുമെന്നും അവര്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ വേണമെന്നുമാണ് ഗവര്‍ക്കായി പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇന്നോവയടക്കം മൂന്ന് വാഹനങ്ങള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ആറു മാസത്തേക്ക് വിട്ടുനല്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്.

ഗവര്‍ണറുടെ ഔദ്യോഗിക വാഹനവും സുരക്ഷാ അകമ്പടി വാഹനങ്ങളുമടക്കം നിരവധി വാഹനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ തന്നെ രാജ്ഭവനിലുണ്ട്. ഇതിനുപുറമെയാണ് ഗവര്‍ണറുടെ അതിഥികള്‍ക്ക് സഞ്ചരിക്കാനായി അധികമായി വാഹനങ്ങള്‍ വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്ഭവനിലെ ജീവനക്കാരുടെ കണക്കുകളും ധൂര്‍ത്തുമടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ വാഹനങ്ങള്‍ ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത് കൂടി പുറത്തുവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News