Oats Apple: ഓട്സ് ആപ്പിൾ; ആഹാ അടിപൊളി

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഓട്സ് ആപ്പിൾ ഷേക്ക് തയ്യാറാക്കിയാലോ? ഈ ഹെൽത്തി ഷേക്ക് എങ്ങനെ തയാറാക്കാമെന്ന് നോക്കാം…

ആവശ്യമായ ചേരുവകൾ

ആപ്പിൾ ഒന്നര കപ്പ്

ഓട്‌സ് ഒന്നര കപ്പ്

പാൽ 3 കപ്പ്

തേൻ ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം പാകത്തിന് വെള്ളം ചേർത്ത് ഓട്‌സ് വേവിക്കണം. നന്നായി തണുപ്പിക്കണം. ഇതിലേക്ക് ആപ്പിൾ കഷ്ണങ്ങളും തേനും തണുപ്പിച്ച പാലും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം ഗ്ലാസുകളിലേക്ക് പകർത്തിയശേഷം പിസ്ത, ബദാം, തേൻ എന്നിവയൊക്കെ നിങ്ങളുടെ ഇഷ്ടാനുസരണം ചേർത്ത് അലങ്കരിക്കാവുന്നതാണ്. ഹെൽത്തി ഓട്സ് ആപ്പിൾ ഷേക്ക് റെഡി..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News