‘അര്‍ജന്റീനയുടെ മത്സരം കാണണം, സ്‌കൂള്‍ നേരത്തെ വിടണം; വിദ്യാർത്ഥികൾക്ക് അവധി അനുവദിച്ച് സ്കൂൾ

അര്‍ജന്‍റീനയുടെ മത്സരം ഉള്ളതിനാൽ ക്ലാസ് നേരത്തെ അവസാനിപ്പിക്കണം എന്ന അപേക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവധി അനുവദിച്ചു. 3.15 ന് തന്നെ സ്കൂൾ വിട്ടു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ 12 പേരാണ് നിവേദനം നൽകിയത്. അര്‍ജന്‍റീന ഫാന്‍സ് എന്‍എച്ച്എസ്എസിന്‍റെ പേരിലാണ് നിവേദനം.

ഷൊര്‍ണൂര്‍ എംഎല്‍എ പി മമ്മിക്കുട്ടിയാണ് വിദ്യാർഥികളുടെ നിവേദനം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് അര്‍ജന്‍റീന-സൗദി മത്സരം. അര്‍ജന്‍റീനയെ സ്നേഹിക്കുന്ന തങ്ങള്‍ക്ക് മത്സരം കാണണം. മത്സരം വീക്ഷിക്കാന്‍ സ്കൂള്‍ മൂന്ന് മണിക്ക് വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് നിവേദനത്തില്‍ പറയുന്നത്.

ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരമാണ് ഇന്ന്. സൗദി അറബിയയ്‌ക്കെതിരെ മെസ്സി ആദ്യ ഗോൾ നേടിയിരുന്നു.പെനാല്‍റ്റിയിലൂടെയാണ് മെസിയുടെ ഗോള്‍. പരേഡസിനെ അല്‍ ബുലാഹി ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് വാറിലൂടെ റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത മെസി അനായാസം അല്‍ ഒവൈസിനെ കബളിപ്പിച്ച് പന്ത് വലയിലിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News