തൃപ്പൂണിത്തുറ പീഡനം; അറസ്റ്റിലായ അധ്യാപകര്‍ക്ക് ജാമ്യം

തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി പീഡനത്തിനിരയായ വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായ അധ്യാപകര്‍ക്ക് ജാമ്യം.സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ മൂന്ന് അധ്യാപകര്‍ക്കാണ് എറണാകുളത്തെ പ്രത്യേക പോക്സോ കോടതി ജാമ്യമനുവദിച്ചത്.

പ്രിന്‍സിപ്പല്‍ ശിവകല,അധ്യാപകരായ ഷൈലജ,ജോസഫ് എന്നിവരെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. അതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ കിരണിനെ കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.സംഭവത്തിനു ശേഷം ഒളിവില്‍ പോയ കിരണിനെ നാഗര്‍കോവിലില്‍ നിന്നായിരുന്നു പോലീസ് പിടികൂടിയത്.കഴിഞ്ഞ 16ന് രാത്രി പൊന്നുരുന്നിയില്‍ നടന്ന തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിപ്പോകവെയാണ് അധ്യാപകനായ കിരണ്‍ പെണ്‍കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News