World Cup: ഡെന്‍മാര്‍ക്ക്-ടുണീഷ്യ ആദ്യപകുതി ഗോള്‍രഹിതം

ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഡെന്‍മാര്‍ക്ക്-ടുണീഷ്യ ആദ്യപകുതി ഗോള്‍രഹിതം. ആദ്യ 45 മിനുറ്റുകളിലും നാല് മിനുറ്റ് അധികസമയത്തും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല. ഡെന്‍മാര്‍ക്ക് 3-4-3 ശൈലിയിലും ടുണീഷ്യ 3-4-2-1 ഫോര്‍മേഷനിലുമാണ് കളത്തിലെത്തിയത്. ക്രിസ്റ്റ്യന്‍ എറിക്സണിന്റെ സാന്നിധ്യമാണ് ഡെന്‍മാര്‍ക്ക് നിരയിലെ ശ്രദ്ധേയം.

അര്‍ജന്റീനയെ വിറപ്പിച്ച് സൗദി അറേബ്യ; തകര്‍ന്ന് മെസ്സിപ്പട

ലുസെയ്ലില്‍ അര്‍ജന്റീനയുടെ കണ്ണുനീര്‍ വീണു, തുടര്‍ വിജയങ്ങളുടെ മേമ്പൊടിയുമായെത്തിയ സ്‌കെലോനിയയുടെ സംഘം ഖത്തറില്‍ പരാജയമറിഞ്ഞു, ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു സൗദിയുടെ വിജയം.

അര ഡസനിലേറെ ഷോട്ടുകള്‍, പന്തടക്കത്തിലും പാസ്സിലും സര്‍വാധിപത്യം, സൗദി ഗോളി മുഹമ്മദ് ഉവൈസിന്റെ സേവുകളിലും ഫാല്‍ക്കണുകളുടെ പോരാട്ട വീര്യത്തിനും മുന്നില്‍ ആല്‍ബി സെലസ്റ്റകള്‍ക്ക് കാലിടറി.

കണക്കുകളിലും പ്രവചനകളിലും സൗദിയേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു അര്ജന്റീന, ഇടം കാല്‍ കൊണ്ട് ഒരുവട്ടം കൂടി മെസ്സി ലക്ഷ്യം കണ്ടപ്പോള്‍ അര്ജന്റീനയിന്‍ ആരാധകര്‍ വിജയ തുടക്കം സ്വപനം കണ്ടു

ആദ്യ പകുതിയില്‍ സൗദിക്ക് അവസരങ്ങളൊന്നും നല്‍കാതെ കളി മെനഞ്ഞെടുത്ത മെസ്സിക്കും സംഘത്തിനും പിഴച്ചത് സൗദിയുടെ ഓഫ് സൈഡ് കെണികളിലായിരുന്നു, ഗോള്‍ എന്നുറച്ച മെസ്സിയുടെ ഒറ്റയാള്‍ നീക്കവും ലൗറ്ററോ മാര്‍ട്ടിനെസിന്റെ രണ്ടു ശ്രമങ്ങളും സൗദിയുടെ ഓഫ് സൈഡ് കെണികളില്‍ പെട്ടു, മത്സരത്തിന്റെ ആദ്യ മിനിറ്റു മുതല്‍ സൗദി ഗോള്‍മുഖം ആക്രമിച്ച അര്‍ജന്റീനയെ ഞെട്ടിച്ചു കൊണ്ടായിരുന്നു രണ്ടാം പകുതിയില്‍ സൗദിയുടെ ആദ്യ ഗോള്‍

അല്‍ ഷെഹരിയുടെ ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറും മുന്‍പായിരുന്നു സൗദിക്കായി സാലെം അല്‍ ഡാവ്സാരിയുടെ രണ്ടാം ഗോള്‍

റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ക്രോയേഷ്യയോട് തോല്‍വിയറിഞ്ഞ അര്‍ജന്റീനയുടെ ദൗര്‍ഭാഗ്യം ഖത്തറിലും തുടരുകയാണ്, പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്താന്‍ മെക്‌സിക്കോയോടും പോളണ്ടിനോടും വിജയത്തില്‍ കുറഞ്ഞതൊന്നും മെസ്സിയും സംഘവും പ്രതീക്ഷിക്കുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News