CPI: സിപിഐ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് രൂപീകരിച്ചു; അഡ്വ. പി ഗവാസ്, പി കെ നാസര്‍ അസിസ്റ്റന്റ് സെക്രട്ടറിമാര്‍

സി പി ഐ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് രൂപീകരിച്ചു. പതിമൂന്നംഗ എക്‌സിക്യൂട്ടീവില്‍ അഞ്ച് പേര്‍ പുതുമുഖങ്ങളാണ്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി അഡ്വ. പി ഗവാസ്, പി കെ നാസര്‍ എന്നിവരെ തെരഞ്ഞെടുത്തു. പി സുരേഷ് ബാബു ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: കെ കെ ബാലന്‍ (ജില്ലാ സെക്രട്ടറി), അഡ്വ. പി ഗവാസ് (ജില്ലാ അസി. സെക്രട്ടറി), പി കെ നാസര്‍ (ജില്ലാ അസി. സെക്രട്ടറി), പി സുരേഷ് ബാബു (ട്രഷറര്‍), ആര്‍ ശശി, പി കെ കണ്ണന്‍, രജീന്ദ്രന്‍ കപ്പള്ളി, ഇ സി സതീശന്‍, റീന മുണ്ടേങ്ങാട്ട്, അജയ് ആവള, ചൂലൂര്‍ നാരായണന്‍, ആര്‍ സത്യന്‍, പിലാക്കാട്ട് ഷണ്‍മുഖന്‍.

ഇ കെ വിജയന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗമാണ് പുതിയ എക്‌സിക്യൂട്ടീവ് രൂപീകരിച്ചത്.
അസിസ്റ്റന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. പി ഗവാസ് എ ഐ വൈ എഫ്, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ ഐ എസ് എഫ് സംസ്ഥാന ജോ. സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം, എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി, സി പി ഐ കാവിലുംപാറ ലോക്കല്‍ സെക്രട്ടറി, നാദാപുരം മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും കോഴിക്കോട് ജില്ലാപഞ്ചായത്തംഗവുമാണ്.

പി കെ നാസര്‍ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ്, സി പി ഐ കണ്ണഞ്ചേരി ബ്രാഞ്ച് സെക്രട്ടറി, കല്ലായ് ലോക്കല്‍ സെക്രട്ടറി, സിറ്റി സൗത്ത് മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ എ ഐ ടി യു സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും സിപി ഐ ജില്ലാ എക്‌സി. അംഗവും കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമാണ്. 2005-10 കാലയളവിലും കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട പി സുരേഷ് ബാബു എ ഐ ടി യു സി ജില്ലാ സെക്രട്ടറിയും സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമാണ്. എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ ഐടിയുസി) സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളും ജില്ലാ സെക്രട്ടറിയുമാണ്. ആള്‍ കേരള അഗ്രി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ (എ ഐ ടി യു സി) സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുന്നു. സി പി ഐ നാദാപുരം മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സത്യന്‍ മൊകേരി, ടി വി ബാലന്‍, പി വസന്തം, ജില്ലാ സെക്രട്ടറി കെ കെ ബാലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി കെ രാജന്‍ മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News