‘ചതിച്ചാശാനേ’ എംഎം മണിയോട് ശിവന്‍കുട്ടി

കിരീടം ലക്ഷ്യമിട്ടെത്തിയ മെസിയുടെ അര്‍ജന്റീന ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ നാണംകെട്ട പരാജയമേറ്റു വാങ്ങിയ ദുഖത്തിലാണ് ആരാധകര്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യ അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ഇതോടെ കേരളത്തിലെ അര്‍ജന്റീന ഫാന്‍സിനും രക്ഷയില്ലാതായി. സോഷ്യല്‍ മീഡിയയില്‍ കടുത്ത ട്രോളാണ് അര്‍ജന്റീന ആരാധകരെ തേടിയെത്തുന്നത്.

അര്‍ജന്റീന ഫാനാണെന്ന് ഒന്നിലേറെ തവണ തുറന്നുപറഞ്ഞിട്ടുള്ള മുന്‍ മന്ത്രി എംഎം മണിയെ ട്രോളിയിരിക്കുന്നത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രികൂടിയായ വി ശിവന്‍കുട്ടിയാണ്. ‘ചതിച്ചാശാനേ’ എന്നാണ് എം എം മണിയെ ടാഗ് ചെയ്തുകൊണ്ട് ബ്രസീല്‍ ആരാധകനായ ശിവന്‍കുട്ടി കുറിച്ചത്. രാവിലെ മെസിക്ക് ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നിരുന്നു. ‘കാര്യം ഞാനൊരു ബ്രസീല്‍ ആരാധകന്‍ ആണെങ്കിലും മത്സരത്തിനിറങ്ങുന്ന മെസിക്ക് ആശംസകള്‍ നേരാന്‍ മടിയില്ല … ഇതാണ് ‘സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ‘ സ്പിരിറ്റ്… ആരാധകരെ, ‘മത്സരം’ തെരുവില്‍ തല്ലിയല്ല വേണ്ടത്, കളിക്കളത്തില്‍ ആണ് വേണ്ടത്..’, എന്ന് കുറിച്ചായിരുന്നു ആശംസ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News