സംസ്ഥാനത്ത് ബാലസംഘം മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി; 20 ലക്ഷം കുട്ടികളെ അംഗങ്ങളാക്കും

സംസ്ഥാനത്ത് ബാലസംഘം മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കുതിക്കട്ടെ ബാല്യം തിരിച്ചറിവിന്റെ ലോകത്തേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് 2022 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുന്നത്. ഈ വര്‍ഷത്തില്‍ 20 ലക്ഷം കുട്ടികളെ ബാലസംഘം അംഗങ്ങളാക്കും. ബാലസംഘം മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബാലസംഘം സംസ്ഥാന സെക്രട്ടറി എന്‍.ആദില്‍ എറണാകുളം പള്ളുരുത്തിയില്‍ നിര്‍വഹിച്ചു, സംസ്ഥാന പ്രസിഡന്റ് ബി.അനുജ അധ്യക്ഷയായി.

സംസ്ഥാന കോഡിനേറ്റര്‍ അഡ്വ. എം.രണ്‍ദീഷ് കൊല്ലത്തും ജോയിന്‍ സെക്രട്ടറിമാരായ അമാസ്.എസ്.ശേഖര്‍ തിരുവനന്തപുരം, അധീന സിബി പാലക്കാട്, ജി.എന്‍.രാമകൃഷ്ണന്‍ കണ്ണൂരും, വൈസ് പ്രസിഡന്റുമാരായ സന്ദീപ്.ഡി.എസ് കോട്ടയത്തും, ഫിദ പ്രദീപ് മലപ്പുറത്തും മെമ്പര്‍ഷിപ്പ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹാഫിസ് നൗഷാദ്.കെ. എന്‍ കാസറഗോഡും, ആയിഷ ശഹ്മ തൃശ്ശൂരും, പ്രവിഷ പ്രമോദ് വയനാടും, ലിജി എസ് സുരേഷ് ആലപ്പുഴയും, അഭിരാം രഞ്ജിത്ത് ഇടുക്കിയും, കെ.കെ.ലതിക കോഴിക്കോടും, സി.വിജയകുമാര്‍ പത്തനംതിട്ടയിലും ഉദ്ഘാടനം നിര്‍വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News