ഫിഫ വേള്‍ഡ്കപ്പില്‍ ഗ്രൂപ്പ് ഡിയിലെ ഡെന്‍മാര്‍ക്ക്-ടുണീഷ്യ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. കരുത്തരായ ഡെന്മാര്‍ക്കിനെതിരേ മികച്ച പ്രകടനമാണ് ടുണീഷ്യ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കത്തില്‍ ടൂണീഷ്യയാണ് ആക്രമിച്ച് കളിച്ചത്. തുടര്‍ച്ചയായി ഡെന്മാര്‍ക്ക് ഗോള്‍ മുഖത്ത് അപകടം വിതറാന്‍ ടുണീഷ്യയ്ക്ക് സാധിച്ചു. ആദ്യ 45 മിനുറ്റുകളിലും നാല് മിനുറ്റ് അധികസമയത്തും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here