Governor: KTU വിസി നിയമനം; ഗവര്‍ണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് തെറ്റായ വിവരങ്ങള്‍

സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം ഗവര്‍ണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയത് തെറ്റായ വിവരങ്ങളെന്ന് കണ്ടെത്തല്‍. ഡോ.സിസ തോമസിന്റെ യോഗ്യത സംബന്ധിച്ച് നല്‍കിയത് വിവരങ്ങലിലാമ് തെറ്റ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു

സിസയ്ക്ക് പ്രൊഫസറായി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെന്ന ഗവര്‍ണറുടെ അവകാശവാദം വസ്തുതാവിരുദ്ധമായത്. ഡോ സിസയ്ക്കുള്ളത് 7 വര്‍ഷത്തെ പ്രൊഫസര്‍ഷിപ്പ് മാത്രമാണ്. ഡോ.സിസ തോമസിന് പ്രൊഫസര്‍ പദവി ലഭിച്ചത് 2010ലാണ്. 2019 ല്‍ ജോയിന്റ് ഡയറക്ടറായി അന്നു മുതല്‍ നിര്‍വ്വഹിച്ചു വരുന്നത് ഭരണപരമായ ജോലികളാണ്. സിസ തോമസിന് വൈസ് ചാന്‍സലര്‍ പദവിയില്‍ ഇരിക്കാന്‍ U G C നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുണ്ടെന്ന വാദം ഇതോടുകൂടി പൊളിയുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News