കേരള ക്രിക്കറ്റിന്റെ നെറുകയിലെക്കെത്തിയ പ്രിയ സഹോദരന്‍ ബിനീഷ് കോടിയേരിക്ക് ആശംസകള്‍: എ എന്‍ ഷംസീര്‍

കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പദത്തിലെത്തിയ ബിനീഷ് കോടിയേരിയെ പ്രശംസിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍
ഇന്ത്യയില്‍ ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ച നാട്ടില്‍ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പദത്തിലൂടെ കേരള ക്രിക്കറ്റിന്റെ നെറുകയിലെക്കെത്തിയ പ്രിയ സഹോദരന്‍ ബിനീഷ് കോടിയേരിക്ക് ആശംസകളെന്ന് ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്

ഇന്ത്യയില്‍ ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ച നാട്ടില്‍ നിന്നും കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പദത്തിലൂടെ കേരള ക്രിക്കറ്റിന്റെ നെറുകയിലേക്കെത്തിയ എന്റെ പ്രിയ സഹോദരന്‍ ബിനീഷ് കോടിയേരിക്ക് ആശംസകള്‍.

കേരളത്തിലെങ്ങും ക്രിക്കറ്റിന് കരുത്തുറ്റ കളിക്കാരെ വാര്‍ത്തെടുക്കാനും തലശ്ശേരിയുടെ ക്രിക്കറ്റ് ആവേശത്തിന് മാറ്റുകൂട്ടാനും ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ സാധിക്കട്ടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News