ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ചു; തമിഴ്നാട് സ്വദേശിനി പിടിയില്‍

ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ച തമിഴ്നാട് സ്വദേശിനിയായ വയോധികയെ പന്തളം പോലീസ് അറസ്റ്റ്ചെയ്തു. ചെങ്കോട്ട ബസ്സ്റ്റാന്റ് പുറംപോക്കില്‍ താമസിക്കുന്ന മുരുകമ്മ(70)യാണ് പിടിയിലായത്.

ചൊവ്വാഴ്ച രാവിലെ പന്തളത്തുനിന്നും ചെങ്ങന്നൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് വെട്ടിക്കോട് സ്വദേശിനി ഉഷയുടെ 11 ഗ്രാം വരുന്ന മാല ബാഗില്‍ നിന്നും നഷ്ടപ്പെട്ടത്. കണ്ടക്ടര്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് കുളനട ബസ്സ്റ്റോപ്പില്‍ ബസ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മുരുകമ്മയുടെ കൈയില്‍ നിന്നും മാല കണ്ടെടുത്തത്. ബാഗ് കീറിയാണ് ചെറിയ ജ്യൂവല്‍ ബോക്സില്‍ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel