മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. രവിപുരത്തെ ബാറില്‍ ഉള്‍പ്പടെ എത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ഉള്‍പ്പടെ നാല് പ്രതികളെ കഴിഞ്ഞ ദിവസം മുതല്‍ 5 ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെതിരെ നടന്നത് ക്രൂരമായ ബലാത്സംഗമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരിക്ക് മദ്യം വാങ്ങി നൽകി അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പീഡനം. ഹോട്ടലിന് പുറത്ത് പാർക്കിംഗ് ഏരിയയിലും പൊതുനിരത്തിലുമായി വാഹനത്തിൽവച്ച് യുവതിയെ പീഡിപ്പിച്ചു.

ഡിംപിളിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം അണ്ടതുമെന്നും പൊലീസ് അറിയിച്ചു. ഡിംപിൾ കേരളത്തിൽ വന്ന് ഒറ്റയ്ക്ക് താമസിക്കുന്ന സാഹചര്യം പരിശോധിക്കും. ഡിംപിളും ഒന്നാംപ്രതി വിവേകും തമ്മിൽ ഉണ്ടാക്കിയ ധാരണകൾ പുറത്തു കൊണ്ടുവരാനുണ്ടെന്നും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഗൂഢാലോചന തെളിയിക്കാന്‍ പ്രതികളുടെ മൊബൈൽ ഫോണുകൾ അടക്കം പരിശോധിക്കണമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News