ശശി തരൂരിനെ വിലക്കിയ സംഭവം അന്വേഷിക്കണം; ഹൈക്കമാൻഡിന് പരാതി നൽകി എം കെ രാഘവൻ എം പി

ശശി തരൂരിനെ വിലക്കിയ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം കെ രാഘവൻ എം പി ഹൈക്കമാൻഡിന് പരാതി നൽകി. തരൂരിന്റെ പരിപാടികള്‍ നേരത്തെ തന്നെ നിശ്ചയിച്ചതാണെന്നും പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ആലോചിച്ചാണ് പരിപാടികള്‍ തീരുമാനിച്ചത്.

കോഴിക്കോട് തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് നേരത്തെതന്നെ എം കെ രാഘവൻ എംപി വ്യക്തമാക്കിയിരുന്നു.

എന്നാൽ തരൂരിനും എംകെ രാഘവനും എതിരെ നടപടി വേണമെന്നാണ് എതിര്‍വിഭാഗത്തിന്റെ ആവശ്യം. വിവാദങ്ങൾക്കുമിടെ ശശി തരൂർ കണ്ണൂരിലെത്തി തലശ്ശേരി ബിഷപ്പ് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here