Bigscreen;ഖത്തര്‍ ലോകകപ്പ് ഒന്നിച്ചിരുന്ന് കാണുന്നത് ആയിരങ്ങൾ; ബിഗ് സ്‌ക്രീന്‍ സൗകര്യവുമായി നല്ലൂര്‍ മിനി സ്റ്റേഡിയം

ഖത്തർ വേൾഡ് കപ്പിൻ്റെ ഓരോ മത്സരവും ബിഗ് സ്ക്രീനുകൾക്ക് മുമ്പിൽ ആഘോഷിക്കുകയാണ് മലബാറിലെ ഫുട്ബോൾ പ്രേമികൾ. ആയിരക്കണക്കിന് ആളുകൾക്ക് ഒരുമിച്ചിരുന്ന് മത്സരം കാണാനുള്ള സൗകര്യമാണ് ഫറോക്കിലെ നല്ലൂർ മിനി സ്റ്റേഡിയത്തിൽ ഒരുക്കിയത്. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് ഇവിടെ ബിഗ് സ്ക്രീൻ സൗകര്യം ഒരുക്കിയത്.

ഖത്തർ ലോക്ക് കപ്പ് സ്റ്റേഡിയത്തിലിരുന്ന് തന്നെ കാണുന്ന പ്രതീതിയുണ്ടാക്കുന്നതാണ് വലിയ സ്‌ക്രീനിലെ പ്രദർശനം. ആരാധകർക്ക് ഒരുമിച്ചിരുന്ന് കളികണ്ട് ആരവം മുഴക്കാനും അഭിപ്രായങ്ങൾ പങ്കുവെക്കാനം ആരോഗ്യകരമായ വെല്ലുവിളികൾ നടത്താനുള്ള കേന്ദ്രങ്ങളായി ബിഗ് സ്ക്രീൻ പ്രദർശന കേന്ദ്രങ്ങൾ മാറി കഴിഞ്ഞു.

ആയിരക്കണക്കിന് ആളുകൾക്ക് ഒരുമിച്ചിരുന്ന് മത്സരം കാണാനുള്ള സൗകര്യമാണ് കോഴിക്കോട് ഫറോക്ക് നല്ലൂർ മിനി സ്റ്റേഡിയത്തിൽ ഒരുക്കിയത്. മന്ത്രി മുഹമ്മദ് റിയാസിന്റെ നമ്മൾ ബേപ്പൂർ എന്ന പദ്ധതിയുടെ ഭാഗമായാണ് നല്ലൂരിൽ ഫുട്ബോൾ ആരാധകർക്കായി ബിഗ് സ്ക്രീൻ സൗകര്യം ഒരുക്കിയത്.

ബിഗ് സ്ക്രീനുകളിൽ പലതും എൽഇഡി വാൾ ആയതുകൊണ്ടുതന്നെ പകൽ സമയത്ത് നടക്കുന്ന മത്സരങ്ങളും പകൽസമയത്ത് നടക്കുന്ന മത്സരങ്ങളും മികച്ച ക്വാളിറ്റിയിൽ തന്നെ ആളുകളിലേക്ക് എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here