
അർജെന്റിനയ്ക്കെതിരായ അട്ടിമറിജയം ആഘോഷമാക്കുകയാണ് സൗദി ജനത, ആഘോഷങ്ങൾക്കൊപ്പം പങ്കുചേരാൻ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ഭരണകൂടവും.
കണക്കിലെത്രയോ മുന്നില്‍… കളത്തിലെക്കാര്യവും പറയേണ്ടതില്ല….ലുസൈന്‍ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ കാണികള്‍ക്കുമുന്നില്‍ കളിക്കാനിറങ്ങുമ്പോള്‍ സൗദി അറേബ്യന്‍ ടീമില്‍ നിന്നും പ്രതീക്ഷിച്ചത് തോല്‍ക്കാതിരിക്കാനുള്ള പോരാട്ടം.പക്ഷേ ആരെയും എവിടെയും എഴുതിത്തള്ളരുതെന്ന് ലോകത്തോട് ഈ കുഞ്ഞന്‍മാര്‍ വിളിച്ചു പറഞ്ഞു.
ഈ വിജയം സൗദിക്ക് മാത്രമല്ല, ഏഷ്യാ വന്‍കരയ്ക്കാകെയും ആവേശമാണ്. ലോകഫുട്ബോളിലെ തമ്പുരാക്കന്‍മാരെ തകര്‍ത്തെറിഞ്ഞതിന്‍റെ ഹാങ് ഓവര്‍ അടുത്ത കാലത്തൊന്നും സൗദിയെ വിട്ടൊഴിയാനും സാധ്യതയില്ല.
ആഘോഷങ്ങളുടെ ഭാഗമായി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്ത് നാളെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. തെരുവുകളിലും നിലക്കാത്ത ആഘോഷമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here