ശാസ്ത്ര ലോകത്തെ അത്ഭുതങ്ങള്‍ കുട്ടികളിലെത്തിച്ച് ശാസ്ത്ര വണ്ടി

ശാസ്ത്ര ലോകത്തെ അത്ഭുതങ്ങൾ കുട്ടികളിലെത്തിച്ച് ശാസ്ത്ര വണ്ടി. കുറ്റ്യാടി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്മാർട്ട് കുറ്റ്യാടിയുടെ നേതൃത്വത്തിലാണ് ശാസ്ത്ര വണ്ടി വിദ്യാലയങ്ങളിൽ പര്യടനം നടത്തുന്നത്, കുട്ടികളിൽ ശാസ്ത്ര പഠനം രസകരമാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി.

കുറ്റ്യാടി നിയോജക മണ്ഡലത്തിലെ സ്കൂൾ കുട്ടികളിൽ ശാസ്ത്ര പഠനം രസകരമാക്കാനായാണ് ശാസ്ത്ര വണ്ടിയുടെ പര്യടനം. ക്ലാസ് മുറികളിൽ വായിച്ചു പഠിച്ച ശാസ്ത്രീയ അറിവുകൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ ഒരുക്കുന്നതാണ് പദ്ധതി. യുപി സ്കൂൾ തലത്തിലെ ശാസ്ത്ര പുസ്തകത്തിലുള്ള 20 ലേറെ പരീക്ഷണങ്ങളാണ് ‘ശാസ്ത്ര വണ്ടി’ യിലൂടെ വിദ്യാർഥികളിലെത്തുന്നത്. തിരുവള്ളൂർ ജി എം യു പി സ്കൂളിൽ നടന്ന ചടങ്ങിൽ കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.

കുട്ടികൾക്ക് വീട്ടിലിരുന്ന് ചെയ്ത് പഠിക്കാൻ കഴിയുംവിധം ഏറ്റവും ലളിതമായാണ് പരീക്ഷണങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുന്നത്. രാസമാറ്റം, ജഡത്വം, വായുമർദ്ദം, വീക്ഷണ സ്ഥിരത, പതന കോണുകൾ, പ്രാഥമിക വർണ്ണങ്ങൾ, വൈദ്യുതി ഉത്പാദനം തുടങ്ങി ശാസ്ത്രത്തിൻ്റെ എല്ലാ മേഖലകളും ശാസ്ത വണ്ടി പ്രതിപാധിക്കുന്നുണ്ട്. ആസിഡിലും ആൽക്കലിയിലും മൂലകങ്ങൾക്കുണ്ടാകുന്ന നിറവ്യത്യാസങ്ങൾ ചെറു പരീക്ഷണങ്ങളിലൂടെ അവതരിപ്പിക്കുന്നത് കുട്ടികൾക്ക് വേറിട്ട അനുഭവമാണ് നൽകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News