ഗുജറാത്ത് തെരഞ്ഞടുപ്പ്; വിമതരെ കൊണ്ട് പൊറുതിമുട്ടി ബിജെപി,12 പേർക്ക് കൂടി സസ്‌പെൻഷൻ

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വിമതരെ കൊണ്ട് പൊറുതിമുട്ടി ബിജെപി.പാർട്ടി സ്ഥാനാർഥികൾക്കെതിരെ സ്വതന്ത്രരായി മത്സരിക്കാനൊരുങ്ങിയ 12 പേരെ കൂടി 6 വർഷത്തേക്ക് ബിജെപി സസ്പെൻഡ് ചെയ്തു. തെരഞ്ഞെടുപ്പിൽ മുപ്പത്തോളം വിമതരാണ് ബിജെപിക്ക് ഭീഷണിയായുള്ളത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ പ്രചാരണത്തിനായി ഇന്നെത്തും.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപി ക്കുള്ള ഇരുട്ടടിയായിരുന്നു പാർട്ടിക്കുള്ളിലെ വിമത ശല്യം. തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ 30ഓളം വരുന്ന മുൻ എംഎൽഎമാരും സിറ്റിങ് എംഎൽഎമാരുമാണ് സ്വതന്ത്രരായി മത്സരിക്കാൻ ഒരുങ്ങിയത്. കഴിഞ്ഞ ഞാറാഴ്ച ഇതിൽ ഏഴുപേരെ പാർട്ടി സസ്പെൻഡ് ചെയ്യ്തിരുന്നു. തൊട്ടുപിന്നാലെയാണ് 12 വിമത സ്ഥാനാർത്ഥികളെക്കൂടി 6 വർഷ ത്തേക്ക് പാർട്ടി സസ്പെൻ്റ് ചെയ്തത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള ദിവസങ്ങൾക്കു മുൻപു തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അനുനയനീക്കങ്ങൾ നടത്തിയിരുന്നു. അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന നീക്കങ്ങൾ വിഫലമായതോടെയാണ് വിമതർക്കെതിരെ കടുത്ത നടപടിയുമായി പാർട്ടി മുന്നോട്ടു പോയത്. ആറ് വർഷത്തേക്കാണ് പാർട്ടി ഇവരെ സസ്പെൻഡ് ചെയ്തത്.ഹിമാചൽ തെരഞ്ഞെടുപ്പിലും വിമതശല്യം ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഗുജറാത്തിൽ വിമത ശല്യം എങ്ങനെ മറികടക്കും എന്ന ആശയ കുഴപ്പത്തിലാണ് നിലവിൽ ബിജെപി നേതൃത്വം. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ പരിപാടികൾ ഇന്നും നടക്കും. മോദി ഗുജറാത്തിൽ മോദിയെ മുൻ നിർത്തി തന്നെയാണ് ബിജെപി പ്രചാരണവും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News