Conscious sedation:ദന്തചികിത്സ ഓർത്ത് പേടിയും കരച്ചിലും വേണ്ട ; കോൺഷ്യസ് സെഡേഷൻ സാധ്യമാണ്

ദന്തചികിത്സകളോടുള്ള ഭയവും ആകാംക്ഷയും ഭൂരിഭാഗം ജനങ്ങളിലും ഉള്ളതാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങളിൽ. ഈ കാരണത്താൽ ദന്തചികിത്സകൾ പലതും സമയത്ത് നടക്കാതെ മാറ്റിവയ്ക്കാറുണ്ട്.ഇങ്ങനെ മാറ്റി വെക്കപ്പെടുന്ന പല ചികിത്സകളും സങ്കീർണവും ചെലവേറിയതുമായി മാറുകയും ചെയ്യും.കൊച്ചുകുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക എന്നത് പ്രയോഗികമല്ലാത്തതുകൊണ്ടു തന്നെ അതിനുള്ള നൂതന വഴികളെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കണം.ഇപ്പോൾ അത്തരത്തിൽ വേദനരഹിതമായി ഭയരഹിതമായി ചികിത്സകൾ നടത്തുവാൻ സാധിക്കും.

ഭയവും ഉൽഘണ്ഠയും കരച്ചിലുമൊക്കെ ഒഴിവാക്കി കുട്ടികളെ ചികിത്സിക്കുന്ന കോൺഷ്യസ് സെഡേഷൻ എന്ന പുതിയ ചികിത്സാരീതി എന്താണെന്നു നോക്കാം.

ഒരു പ്രത്യേക അനുപാതത്തിൽ ഓക്സിജനും നൈട്രസ്സ് ഓക്സൈഡും ചേർത്ത് വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിൽ കുഞ്ഞിനെ ശ്വസിപ്പിക്കുന്നതോടു കൂടി കുട്ടി ശാന്തമാകുന്നു.രക്ഷിതാവിനൊപ്പമിരിക്കുന്ന കുഞ്ഞിനെ ഒരു മാസ്ക് മൂക്കിൽ ധരിപ്പിച്ച് ശ്വാസം എടുക്കാൻ പറയുകയും,ശ്വാസം എടുത്ത് കുറച്ച് സമയങ്ങൾക്കുള്ളിൽ കുട്ടിക്ക് വേണ്ട ചികിത്സ ആരംഭിക്കുകയും ചെയ്യാം.കുട്ടി പൂർണ്ണമായി മയങ്ങുകയോ കുട്ടിക്ക് വിഷമതകളോ ഉണ്ടാകുന്നുമില്ല .ഡോക്ടറിന് ചികിൽസാ സമയത്ത് ആവശ്യമുള്ള കാര്യങ്ങൾ പരസ്പരം സംസാരിച്ച് ആശയ വിനിമയം നടത്തുകയും ആവാം.

കുട്ടികളുടെ ചികിത്സകൾ ഈ സംവിധാനം ഉപയോഗിച്ച് വേഗത്തിൽ നടത്തുവാൻ സാധിക്കും.കുഞ്ഞുങ്ങൾക്ക് മാത്രമല്ല ഭയമുള്ളവർക്കും പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കും മുതിർന്നവർക്കും ഈ സംവിധാനം ഉയോഗിക്കാവുന്നതാണ്.

DR SHEETHAL RAJAN
THEERTHAS FAIRY LAND & TOOTH AFFAIR,ETTUMANOOR
PHONE:073066 63020

toothaffairdental@gmail.com

theerthastoothaffair.com

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here