ADVERTISEMENT
തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ‘ഉമ്മൻചാണ്ടി വിഭാഗം’. ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ചിന്റു കുര്യൻ ജോയിയാണ് കോട്ടയം ജില്ലാ പ്രസിഡന്റ്.
പരിപാടിക്കായി തയാറാക്കിയ പ്രചരണ ബോർഡിൽ നിന്നും സതീശന്റെ ചിത്രം ഒഴിവാക്കി. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു. അതേസമയം തരൂരിന് വേദി ഒരുക്കുന്നതിൽ എ ഗ്രൂപ്പിൽ ഭിന്നതയുണ്ട്.
Shashi Tharoor: ഞാനും എംകെ രാഘവന്‍ എംപിയും നടത്തിയതില്‍ ഏതാണ് വിഭാഗീയത? ശശിതരൂർ
താനോ രാഘവനോ പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ലെന്നും വിഭാഗീയത എന്താണെന്ന് പറയണമെന്നും ശശി തരൂർ എംപി. വിഭാഗീയത ആരോപിക്കുന്നതിൽ വിഷമമുണ്ടെന്നും ശശി തരൂർ പ്രതികരിച്ചു.
തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തന്റെ ഇന്നലെത്തെ പ്രോഗ്രം ആരംഭിച്ചത് പാണക്കാട് തങ്ങളുടെ വീട്ടില്‍ വച്ചാണ്. അത് കഴിഞ്ഞ് ഡിസിസി ഓഫീസില്‍ പോയി. പിന്നെ ഒരു സിവില്‍ സര്‍വീസ് അക്കാദമിയിലാണ് പോയത്. അതിന് ശേഷം കോഴിക്കാട് പ്രൊവിഡന്‍സ് കോളജിലാണ് പോയത്. പിന്നീട് മാതൃഭൂമിയുടെ പരിപാടിയില്‍ പങ്കെടുത്തു. ഇതില്‍ എന്ത് വിഭാഗീയതയാണ് ഉളളത് തരൂര്‍ ചോദിച്ചു.
ശശി തരൂരിനെ വിലക്കിയ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം കെ രാഘവൻ എം പി ഹൈക്കമാൻഡിന് പരാതി നൽകി. തരൂരിന്റെ പരിപാടികള്‍ നേരത്തെ തന്നെ നിശ്ചയിച്ചതാണെന്നും പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ആലോചിച്ചാണ് പരിപാടികള്‍ തീരുമാനിച്ചത്.
കോഴിക്കോട് തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് നേരത്തെതന്നെ എം കെ രാഘവൻ എംപി വ്യക്തമാക്കിയിരുന്നു. ശശി തരൂരിന്‍റെ അപ്രഖ്യാപിത വിലക്കിനെതിരെ ഹൈക്കമാന്‍റിനും, KPCC നേതൃത്വത്തിനും പരാതി നൽകിയത് സ്ഥിരീകരിച്ച് എം കെ രാഘവൻ എംപിയും രംഗത്തെത്തി.
എന്നാൽ തരൂരിനും എംകെ രാഘവനും എതിരെ നടപടി വേണമെന്നാണ് എതിര്‍വിഭാഗത്തിന്റെ ആവശ്യം. വിവാദങ്ങൾക്കുമിടെ ശശി തരൂർ കണ്ണൂരിലെത്തി തലശ്ശേരി ബിഷപ്പ് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി. തരൂർ നേതൃസ്ഥാനങ്ങളിലേക്ക് വരുന്നത് ഗുണം ചെയ്യുമെന്ന് തലശ്ശേരി ബിഷപ്പ് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.