Giraffe: സോഷ്യല്‍ മീഡിയയില്‍ വൈറലായി കുഞ്ഞ് ജിറാഫ്; വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായി കുഞ്ഞ് ജിറാഫിന്റെ വിഡിയോ. ബ്രിട്ടീഷ് മൃഗശാലയില്‍ ജനിച്ചുവീണ ജിറാഫിന്റെ വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നവംബര്‍ 11ന് ജനിച്ച കുഞ്ഞിന് വില്‍ഫ്രഡ് ഓവന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒന്നാം ലോകമഹായുദ്ധക്കാലത്തെ വിഖ്യാത കവിയുടെ പേരാണ് ജിറാഫിന് നല്‍കിയത്.

യു കെയിലെ ഏറ്റവും വലിയ മൃഗശാലയായ ഇസഡ് എസ് എല്‍ വിപ്സ്നേഡ് മൃഗശാല ജിറാഫ് ജനിച്ചതിന്റെ പിന്നാമ്പുറ കാഴ്ചകള്‍ പങ്കുവച്ചിട്ടുണ്ട്. കുട്ടി വില്‍ഫ്രഡ് ചുറ്റും കൗതുകത്തോടെ നോക്കുന്നത് വിഡിയോയില്‍ കാണാം. അമ്മ ലൂണയ്ക്കൊപ്പവും അച്ഛന്‍ ബാഷുവിനൊപ്പവുമാണ് വില്‍ഫ്രഡ് ഇപ്പോള്‍. കുറച്ചുനാള്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ചെലവഴിച്ചശേഷം വില്‍ഫ്രഡിന് മറ്റ് കുടുംബാംഗങ്ങളെ പരിചയപ്പെടുത്തികൊടുക്കും. വില്‍ഫ്രഡിന് ലോകത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍.

ജിറാഫുകള്‍ പതിനഞ്ച് മാസമാണ് ഗര്‍ഭം പേറുന്നത്. നിന്നുകൊണ്ടാണ് അമ്മ ജിറാഫുമാര്‍ കുഞ്ഞിന് ജന്മം നല്‍കുക. ജിറാഫ് കുഞ്ഞിന്റെ മുന്‍ കാലുകളുടെ കുളമ്പ് ആണ് ആദ്യം പുറത്തുവരിക പിന്നാലെ തലയും. കുഞ്ഞ് പൂര്‍ണ്ണമായും പുറത്തെത്തുമ്പോള്‍ തറയിലേക്ക് വീഴും. ജനനസമയത്ത് തന്നെ ഇവയ്ക്ക് ആറടി ഉയരമുണ്ടാവും. 20 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയാണ് പ്രസവത്തിനായി എടുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News