
സംസ്ഥാനത്ത് പാൽ വിലയിൽ 5 രൂപയിൽ കുറയാത്ത വർധനയുണ്ടാകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. രണ്ടു ദിവസത്തിനകം പാൽ വില വർധനെയെക്കുറിച്ച് തീരുമാനമുണ്ടാകും. വില വർധന കൊണ്ടുവരാൻ മിൽമയ്ക്ക് അർഹതയുണ്ടെന്നും, കർഷകർക്ക് പിന്തുണ നൽകാൻ പാൽ വില വർധന അനിവാര്യമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാലിന് വില കൂട്ടണമെന്ന് മില്‍മ നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. എത്രത്തോളം വര്‍ധനവ് വേണം വര്‍ധിപ്പിക്കുന്നതിന്റെ എത്ര ശതമാനം കര്‍ഷകര്‍ക്ക് കിട്ടും തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷീര കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയാണ് പാല്‍ വില വര്‍ധിപ്പിക്കുന്നത്. പാല്‍ ലിറ്ററിന് ഏഴ് മുതല്‍ എട്ട് രൂപവരെ കൂട്ടണമെന്ന ആവശ്യമാണ് മില്‍മ നിയോഗിച്ച സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. ലിറ്ററിന് ഏഴു മുതല്‍ എട്ടു രൂപ വരെ വര്‍ധിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അത്രയെങ്കിലും വര്‍ധിപ്പിച്ചാല്‍ മാത്രമേ കമ്മിഷനും മറ്റു ചെലവും കഴിഞ്ഞ് ആറുരൂപയെങ്കിലും കര്‍ഷകന് ലഭിക്കൂകയുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here