ADVERTISEMENT
ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. പി.ജയരാജനെ കക്ഷിചേര്‍ക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. നാലുമാസത്തിനുള്ളില്‍ കേസിന്‍റെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും എറണാകുളത്തെ സിബിഐ കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
ഹര്‍ജി പരിഗണിക്കവേ സിബിഐയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം രാഷ്ട്രീയപരമാണ്. സിബിഐ കോടതി തന്നെയല്ലെ നിലവില്‍ വിചാരണ നടത്തുന്നതെന്നും ചോദ്യം. ജസിറ്റിസുമാരായ കൃഷ്ണ മൂരാരി,രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐ ഹര്‍ജി പരിഗണിച്ചത്. വിചാരണ തമിഴ്നാട്ടിലേക്കോ കര്‍ണാടകത്തിലേക്കോ മാറ്റണമെന്നായിരുന്നു സിബിഐയുടെ ഹര്‍ജി.
കേസിലെ വിചാരണ മതിയായ കാരണങ്ങൾ ഇല്ലാതെ കേരളത്തിന് പുറത്തേക്ക് മാറ്റാൻ കരുനീക്കിയ സിബിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനങ്ങൾ കനത്ത തിരിച്ചടിയായി. കേസിലെ മൂന്നാം പ്രതിയായ പ്രകാശനെ കക്ഷി ചേർത്താണ് സിബിഐ ട്രാൻസ്‌ഫർ പെറ്റിഷൻ ഫയൽ ചെയ്‌തിരുന്നത്. തികച്ചും അനാവശ്യമായ നടപടിയാണ് സിബിഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. എം എൽ ജിഷ്‌ണു വാദിച്ചു.
സിബിഐ പെറ്റിഷന് പിന്നിൽ ന്യായീകരിക്കാവുന്ന ഒരു കാരണം പോലുമില്ല. വിചാരണ കേരളത്തിന് പുറത്തേക്ക് മാറിയാൽ നൂറുകണക്കിന് സാക്ഷികൾക്ക് അത് ബുദ്ധിമുട്ടാകും. വിചാരണയെ അത് പ്രതികൂലമായി ബാധിക്കുമെന്നും അഭിഭാഷകൻ ചൂണ്ടികാണിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി ഹമീദ് ഹാജരായി.
K Muraleedharan: ആരെയും ചെറുതായി കാണരുത്; കണ്ടാൽ സൗദിയോട് തോറ്റ മെസിയുടെ അവസ്ഥയാകും: വി ഡി സതീശനെ തള്ളി മുരളീധരൻ
തരൂരിന്റേത് വിഭാഗീയ പ്രവർത്തനമല്ലെന്ന് കെ മുരളീധരൻ. സെമിനാർ നടന്നില്ലായിരുന്നെങ്കിൽ കോൺഗ്രസിന് അത്മോ ശമായേനെയെന്നും എംപിമാർക്ക് പൊതു പരിപാടികളിൽ പങ്കെടുക്കാൻ അവകാശമുണ്ടെന്നും മുരളീധരൻ പറഞ്ഞു. പാണക്കാട് തങ്ങളെ മലപ്പുറത്ത് എത്തുമ്പോൾ എല്ലാ കോൺഗ്രസ് നേതാക്കളും കാണാറുണ്ട്.
ആളുകളെ കുറച്ചു കാണണ്ട. കണ്ടാൽ ഇന്നലെ മെസിക്ക് സംഭവിച്ചത് പോലെ സംഭവിക്കുമെന്നും കെ മുരളീധരൻ ഓർമപ്പെടുത്തി. അങ്ങനെ സംഭവിച്ചാൽ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരുമെന്നും വി ഡി സതീശനെ തള്ളി മുരളീധരൻ പറഞ്ഞു.
അതേസമയം വിഭാഗീയത ആരോപിക്കുന്നതിൽ വിഷമമുണ്ടെന്ന് ശശി തരൂർ എംപി പ്രതികരിച്ചു. താനോ രാഘവനോ പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ല. വിഭാഗീയത എന്താണെന്ന് പറയണമെന്നും തരൂർ പറഞ്ഞു.
ശശി തരൂരിനെ വിലക്കിയ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം കെ രാഘവൻ എം പി ഹൈക്കമാൻഡിന് പരാതി നൽകി. തരൂരിന്റെ പരിപാടികള്‍ നേരത്തെ തന്നെ നിശ്ചയിച്ചതാണെന്നും പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ആലോചിച്ചാണ് പരിപാടികള്‍ തീരുമാനിച്ചത്.
കോഴിക്കോട് തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് നേരത്തെതന്നെ എം കെ രാഘവൻ എംപി വ്യക്തമാക്കിയിരുന്നു. ശശി തരൂരിന്‍റെ അപ്രഖ്യാപിത വിലക്കിനെതിരെ ഹൈക്കമാന്‍റിനും, KPCC നേതൃത്വത്തിനും പരാതി നൽകിയത് സ്ഥിരീകരിച്ച് എം കെ രാഘവൻ എംപിയും രംഗത്തെത്തി.
എന്നാൽ തരൂരിനും എംകെ രാഘവനും എതിരെ നടപടി വേണമെന്നാണ് എതിര്‍വിഭാഗത്തിന്റെ ആവശ്യം. വിവാദങ്ങൾക്കുമിടെ ശശി തരൂർ കണ്ണൂരിലെത്തി തലശ്ശേരി ബിഷപ്പ് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി. തരൂർ നേതൃസ്ഥാനങ്ങളിലേക്ക് വരുന്നത് ഗുണം ചെയ്യുമെന്ന് തലശ്ശേരി ബിഷപ്പ് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.