പഴനിയിൽ ആത്മഹത്യ ചെയ്ത മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പഴനിയിൽ ആത്മഹത്യ ചെയ്ത മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും.പള്ളുരുത്തി സ്വദേശികളായ രഘുരാമൻ, ഉഷ എന്നിവരാണ് മരിച്ചത്.മൃതദേഹത്തിനു സമീപത്തു നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിരുന്നു.

ചൊവ്വാഴ്ച വൈകീട്ടാണ് ദമ്പതികളെ പഴനിയിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച ക്ഷേത്ര ദർശനം കഴിഞ്ഞ് മുറിയിൽ കയറിയ ഇരുവരും ചൊവ്വാഴ്ച വൈകീട്ട് 5 മണിയായിട്ടും വാതിൽ തുറക്കാതായപ്പോൾ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യാ കുറിപ്പും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. തങ്ങൾക്കെതിരെയുള്ള ചെറിയ കേസ് ചിലർ ചേർന്ന് വലുതാക്കിയെന്നും മരണത്തിനുത്തരവാദികൾ ഇവരാണെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. നാട്ടിലെ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇടപെട്ട് അന്വേഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.രഘുരാമനും ഉഷയ്ക്കും വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി അറിയില്ലെന്ന് വാർഡ് കൗൺസിലർ സോണി ഫ്രാൻസിസ് പറഞ്ഞു.

പള്ളുരുത്തി സ്വദേശിനിയുടെ പരാതിയിൽ രണ്ടാഴ്ച മുൻപ് ദമ്പതികൾക്കെതിരെ വഞ്ചനാകുറ്റത്തിന് പള്ളുരുത്തി പോലീസ് കേസെടുത്തിരുന്നു. ഇരുവരെയും ചോദ്യം ചെയ്യാനായി പോലീസ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ദമ്പതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി തീരുമാനം വരും മുൻപേയാണ് ഇരുവരും ജീവനൊടുക്കിയത്. പന്ത്രണ്ടും ഏഴും വയസ്സുള്ള രണ്ട് പെൺകുട്ടികൾ ഇവർക്കുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here