MM Mani; ‘കളി ഇനിയും ബാക്കിയാണ് മക്കളെ’; അര്‍ജന്റീനയുടെ അപ്രതീക്ഷിത തോല്‍വി ആഘോഷിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി എം എം മണി

കഴിഞ്ഞദിവസം ആരാധകരുടെ ഹൃയദം തകര്‍ത്ത തോല്‍വിയായിരുന്നു ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് സംഭവിച്ചത്. മെസ്സി ഗോളടിക്കുന്നതും സൗദിയെ നിലംപരിശാക്കുന്നതും കാത്ത് ടിവിക്ക് മുന്നില്‍ കുത്തിയിരുന്നവര്‍ക്ക് അപ്രതീക്ഷിതമായ തോല്‍വിയില്‍ നെടുവീര്‍പിടാന്‍ മാത്രമേ ആയുള്ളൂ.

പിന്നീടങ്ങളോട്ട് സമൂഹമാധ്യമങ്ങളില്‍ അര്‍ജന്റീനക്കെതിരെ ട്രോളോട് ട്രോള്‍ തന്നെയാണ്. അത്തരത്തില്‍ സൗദി അറേബ്യയെക്കെതിരെയുള്ള അപ്രതീക്ഷിത തോല്‍വി ആഘോഷിക്കുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കയാണ് മുന്‍ മന്ത്രി എം എം മണി.

അര്‍ജന്റീനയുടെ കടുത്ത ആരാധകനാണ് എം എം മണി. കളി ഇനിയും ബാക്കിയാണ് മക്കളെ എന്നാണ് എം എം മണി ഫേസ്ബുകില്‍ കുറിച്ചത്. സൗദിയോട് അര്‍ജന്റീന പരാജയപ്പെട്ടതിന് പിന്നാലെ എം എം മണിയെ ടാഗ് ചെയ്ത് ‘ചതിച്ചാശാനേ’ എന്ന് ഒറ്റവരിയെഴുതി മന്ത്രി വി ശിവന്‍കുട്ടിയും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോള്‍ എം എം മണി നല്‍കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News