ADVERTISEMENT
ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ അപ്പാച്ചിമേട്ടിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ചെമ്മാഞ്ചേരി മീതൽ വെള്ളാക്കോട്ട് 3/495 പി.വി മുരളീധരൻ (48)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ മല കയറ്റത്തിനിടെ അപ്പാച്ചി മേട്ടിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുരളീധരനെ തൊട്ടടുത്തുള്ള എമർജൻസി മെഡിക്കൽ സെന്ററിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
ശേഷം ആംബുലൻസിൽ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ട് പോയി. ഇദ്ദേഹം കഥകളി കലാകാരനാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.