Shashi Tharoor: തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമെന്ന് കരുതുന്നില്ല: ഇടപെട്ട് താരിഖ് അൻവർ

ശശി തരൂർ വിഷയത്തിൽ പ്രതികരണവുമായി കേരളത്തിന്‍റെ ചുമതലയുള്ള എഐസിസസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമെന്ന് കരുതുന്നില്ല. തരൂരിനെതിരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും, കെപിസിസി തന്നെ പ്രശ്നം പരിഹരിക്കട്ടെയെന്നും താരിഖ് അൻവർ പറഞ്ഞു. മറ്റന്നാൾ കേരളത്തിലെത്തുന്ന താരിഖ് അൻവർ കോഴിക്കോട് വച്ച് നേതാക്കളെ കാണും.

അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി ശശി തരൂർ എം പിയും രംഗത്തെത്തി. വിഭാഗീയ പ്രവർത്തനം നടത്തിയെന്ന സതീശൻ്റെ ആരോപണം വിഷമമുണ്ടാക്കിയെന്നും എന്ത് വിഭാഗീയ പ്രവർത്തനമാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. മലബാർ പര്യടനത്തിൻ്റെ ഭാഗമായി കണ്ണൂരിലെത്തിയ തരൂർ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

വിവാദങ്ങൾക്കിടെ കണ്ണൂരിലെത്തിയ തരൂരിന് ഡിസിസി നേതൃത്വത്തിൽ സ്വീകരണം നൽകുകയും കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ അനുഗമിക്കുകയും ചെയ്തത് ശ്രധേയമായി.നേരത്തെ വിലക്കിൻ്റെ ഭാഗമായി തരൂരിൻ്റെ പരിപാടിയുടെ സംഘാടനത്തിൽ നിന്ന് പിൻമാറിയ ഡിസിസി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തരൂരിൻ്റെ സന്ദർശനം കോൺഗ്രസ്സിൻ്റെ ഔദ്യോഗിക പരിപാടിയാക്കി മാറ്റുകയായിരുന്നു. തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി തരൂർ കൂടിക്കാഴ്ച്ച നടത്തി.തുടർന്ന് മാധ്യമങ്ങളെ കണ്ട അദ്ദേഹം വി ഡി സതീശൻ്റെ ആരോപണങ്ങളിലുള്ള കടുത്ത അതൃപ്തി രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News