റൊണാൾഡോ ക്ലബ്ബ് വിട്ടതിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വില്‍ക്കാനൊരുങ്ങി ഉടമസ്ഥർ

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് പിന്നാലെ ക്ലബ്ബിനെ വില്‍ക്കാനൊരുങ്ങി ക്ലബ്ബ് ഉടമസ്ഥരായ ഗ്ലേസര്‍ കുടുംബം. ക്ലബ്ബിനൊപ്പം ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡ് ഉള്‍പ്പെടെ അനുബന്ധ നിക്ഷേപങ്ങളും വില്‍പനയുടെ പരിധിയില്‍ വരും. സാമ്പത്തിക ഉപദേഷ്ടാക്കളുമായി വില്‍പ്പന സംബന്ധിച്ച് ഗ്ലേസര്‍ കുടുംബം ചര്‍ച്ചയാരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

യുണൈറ്റഡിനെ വാങ്ങാന്‍ ബ്രിട്ടീഷ് അതിസമ്പന്നനായ ജിം റാഡ്ക്ലിഫും ട്വിറ്റര്‍ ഉടമസ്ഥനായ എലോണ്‍ മസ്‌കും നേരത്തെ താത്പര്യം അറിയിച്ചിരുന്നു.തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങളായി മുന്‍നിര കിരീടങ്ങളൊന്നും യുണൈറ്റഡിന് ലഭിച്ചിട്ടില്ല. 2017-ല്‍ യൂറോപ്പ ലീഗും ലീഗ് കപ്പും നേടിയതാണ് അവസാനമായി അവര്‍ നേടിയ കിരീടങ്ങള്‍. 2013 അലക്‌സ് ഫെര്‍ഗൂസണ്‍ പരിശീലകന്‍റെ ചുമതല ഉപേക്ഷിച്ചതിന് ശേഷം കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഗ്ലേസര്‍ കുടുംബം യുണൈറ്റിന്‍റെ ഉടമസ്ഥാവകാശം മാറണമെന്ന് ആവശ്യപ്പെട്ട് ആരാധര്‍ തെരുവിലിറങ്ങിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News