ശശി തരൂരിന്റെ യൂത്ത് കോൺഗ്രസ് പരിപാടിക്കെതിരെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്

ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന  മഹാ സമ്മേളനത്തിലേക്ക് ശശി തരൂരിനെ  ചൊല്ലി കോട്ടയത്തും  കോൺഗ്രസിൽ കലഹം. പാർട്ടിയോട് ആലോചിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും, ഈ കീഴ്വഴക്കം അംഗീകരിക്കാൻ കഴിയില്ലെന്നും ഡി.സി.സി പ്രസിഡൻ്റ്. സംഘടനാ തലത്തിൽ ആലോചിച്ച് സംഘടിപ്പിച്ച പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഔദ്യോഗിക വിശദീകരണവുമായി യൂത്ത് കോൺഗ്രസ്സ്.

കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിൽ നിന്നും യൂത്ത് കോൺഗ്രസ് പിന്നോട്ട് പോയതിന് പിന്നാലെയാണ് കോട്ടയത്ത് യൂത്ത് കോൺഗ്രസ് ശശീ തരൂരിനായി വേദിയൊരുക്കുന്നത്. വർഗീയതക്കെതിരെ ഈരാറ്റുപേട്ടയിൽ ഡിസംബർ മൂന്നിന് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിലേക്കാണ് തരൂരിനെ  ക്ഷണിച്ചിരിക്കുന്നത്. എന്നാൽ യൂത്ത് കോൺഗ്രസ്സ് നടപടി അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഡി.സി.സി. നേതൃത്വത്തിൻ്റെ നിലപാട്

യൂത്ത് കോൺഗ്രസ് ആലോചിച്ചാണ് പരിപാടി തീരുമാനിച്ചതെന്ന് ജില്ലാ പ്രസിഡൻ്റ് ചിന്ദു കുര്യൻ ജോയ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നത്. യൂത്ത് കോൺഗ്രസിൽ മാത്രം ആണ് കൂടിയാലോചനകൾ ഉണ്ടായത്. പരിപാടിയുമായി മുന്നോട്ട് പോകുമെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. പരിപാടി സംബന്ധിച്ച് കോൺഗ്രസിലെ അഭിപ്രായ ഭിന്നതയാണ് മറ നീക്കി പുറത്ത് വരുന്നത്.

ഉമ്മൻചാണ്ടി പക്ഷിക്കാരനായ ജില്ലാ പ്രസിഡണ്ട് ചിന്തു  കുരിയൻ ജോയ് തന്നെയാണ് പരിപാടിക്ക് നേതൃത്വം നല്ക്കുന്നത്. എന്നാൽ എന്നാൽ ഈ നീക്കത്തെ ഒരു വിഭാഗം എതിർക്കുന്നുമുണ്ട് . പരിപാടിയുടെ ഭാഗമായി നിർമ്മിച്ച പോസ്റ്ററിൽ പ്രതിപക്ഷ നേതാവിന്റെ ചിത്രം ഒഴിവാക്കിയതും  വിവാദത്തിന് ആക്കം കുട്ടിയിട്ടുണ്ട്  .മാധ്യമങ്ങളിൽ വാർത്ത ആയതോടെ പ്രതിപക്ഷ നേതാവിന്റെ ചിത്രം ഉൾപ്പെടുത്തി രണ്ടാമതും പോസ്റ്റർ തയ്യാറാക്കുകയായിരുന്നു.  സംസ്ഥാനത്തും ശശിതരൂർ എത്തുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News