മൃഗസംരക്ഷണ മേഖലയിൽ 2021 ലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ മൃഗസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരത്തിന് ഇടുക്കി സ്വദേശി ഷൈൻ കെ വി അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

മൃഗസംരക്ഷണ വകുപ്പിന്റെ 2021ലെ കർഷക പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് പുരസ്ക്കാര പ്രഖ്യാപനം നടത്തിയത്. മികച്ച ക്ഷീരകർഷകനുള്ള അവാർഡ് ഇടുക്കി ഉടുമ്പനൂർ സ്വദേശി ഷൈൻ കെ വിക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വാണിജ്യ അടിസ്ഥാനത്തിലെ മികച്ച കർഷകനുള്ള ക്ഷീര ശ്രീ പുരസ്കാരത്തിന് തൃശ്ശൂർ സ്വദേശി ജിജി ബിജു അർഹയായി നവ്യ ഫാംസ് എന്ന പേരിൽ പാലും പാൽ ഉൽപ്പനങ്ങളും ജിജി വിതരണം ചെയ്യുന്നുണ്ട്. മികച്ച സമ്മിശ്ര കർഷകയ്ക്കുള്ള പുരസ്കാരം കോട്ടയം മുട്ടച്ചിറ സ്വദേശി വിധു രാജീവിന് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച വനിതാ കർഷകയായി കോട്ടയം സ്വദേശി റിനി നിഷാദ് തെരഞ്ഞെടുക്കപ്പെട്ടു. അമ്പതിനായിരം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്ക്കരമാണ് റിനിക്ക് ലഭിക്കുക.

അതേസമയം, കോട്ടയം മരങ്ങാട്ടുപ്പള്ളി സ്വദേശി മാത്തുക്കുട്ടി ടോമിനാണ് മികച്ച യുവ കർഷകനുള്ള പുരസ്കാരം. അമ്പതിന്നായിരം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മൃഗസംരക്ഷണ വകുപ്പിന്റെ നൂതനപദ്ധതികളും സാങ്കേതിക വിദ്യയുടെ സഹായവും മേഖലയ്ക്ക് ഗണ്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സഹായകമായെന്ന് മന്ത്രി ജെ ചിഞ്ചുറാണി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News