Gold; തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 10രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 4,825 രൂപയും പവന് 38,600 രൂപയുമാണ് വില.

കേരളത്തില്‍ ഇന്നലേയും സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 38,680 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4835 രൂപയുമായിരുന്നു വില. തിങ്കളാഴ്ചയും സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലക്കുറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here