രാഹുൽ ഗാന്ധിയെ സദ്ദാം ഹുസൈനോട് ഉപമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ

രാഹുൽ ഗാന്ധിയെ മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനോട് ഉപമിച്ച് ഹിമന്ത ബിശ്വശർമ. അസം മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമാണ് ഹിമന്ത ബിശ്വശർമ .

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിലെ ബിജെപി സ്ഥാനാർഥിക്ക് വേണ്ടി നടന്ന പൊതുയോഗത്തിൽ വെച്ചായിരുന്നു പരാമർശം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനത്തെയും ശർമ്മ പരിഹസിച്ചു. വിസിറ്റിങ് പ്രൊഫസറെ പോലെയാണ് രാഹുൽ ഗാന്ധി സംസ്ഥാനത്ത് സന്ദർശനം നടത്തിയത് എന്നായിരുന്നു ഹിമന്ത ബിശ്വശർമയുടെ പരാമർശം. ഹിമാചൽ പ്രദേശിൽ രാഹുൽ ഗാന്ധി പ്രചാരണംപോലും നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളിൽ മാത്രമാണ് രാഹുൽ ഗാന്ധി പോകുന്നത്. കാരണം അദ്ദേഹത്തിന് പരാജയ ഭീതിയാണെന്ന് ഹിമന്ത ബിശ്വ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News