വിവാദം അത് ഉണ്ടാക്കുന്നവരോട് ചോദിക്കണം ; ശശി തരൂർ

വിവാദം അത് ഉണ്ടാക്കുന്നവരോട് ചോദിക്കണം എന്ന് ശശി തരൂർ .മലബാർ ഭാഗത്ത് വരണമെന്ന് പലരും പറഞ്ഞു .

വിവാദത്തിന്റെ കാരണം മനസിലാകുന്നില്ല എന്നും കോൺഗ്രസ്സ് അനുകൂല പരിപാടികളിലാണ് പങ്കെടുത്തത് ,വി ഡിയുമായി വിമാനത്തിൽ സംസാരിച്ചില്ല,ആരെയും ഇതുവരെ ആക്ഷേപിച്ചിട്ടില്ല ,ഒരു ഗ്രൂപ്പും ആരംഭിക്കില്ല,വ്യക്തിയായി തന്നെ തുടരും,ഇനിയും ഇത്തരം പരിപാടികളിൽ പങ്കെടുക്കും അത് ആരുടേയും ബിസിനസ് അല്ല എന്നും അദ്ദേഹം വ്യക്തമാക്കി .

എല്ലാ സമുദായ നേതാക്കളുമായും തനിക്ക് നല്ല ബന്ധം ഉണ്ടെന്നും ഒരു ഗ്രൂപ്പ് മീറ്റിങ്ങിലും ഇതുവരെ പങ്കെടുത്തിട്ടില്ല ,എല്ലാവരും സഹപ്രവർത്തകർ ആണെന്നും ജനങ്ങൾക്ക് സേവനം ചെയ്യുക മാത്രമാണ് ആഗ്രഹം എന്നും ശശി തരൂർ പറഞ്ഞു . അതോടൊപ്പം 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് പാർട്ടി തീരുമാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News