Hansika: ചുവന്ന സാരിയില്‍ തിളങ്ങി ഹന്‍സിക; വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി

തെന്നിന്ത്യന്‍ താരം ഹന്‍സിക മോത്വാനിയുടെ വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായി. വിവാഹത്തിനു മുന്നോടിയായി നടന്ന മാതാ കി ചൗകി ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ചുവപ്പു സാരിയില്‍ ഹന്‍സിക തിളങ്ങിയപ്പോള്‍, ഷെര്‍വാണിയായിരുന്നു വരന്‍ സുഹൈലിന്റെ വേഷം. സുഹൈല്‍ ഖതൂരിയും ഹന്‍സികയും ഒന്നിച്ചാണ് മുംബൈയില്‍ നടന്ന ചടങ്ങുകള്‍ക്കായി എത്തിച്ചേര്‍ന്നത്.

ഡിസംബര്‍ 4ന് ജയ്പൂരില്‍ വച്ചാണ് ഹന്‍സികയുടെയും സുഹൈലിന്റെയും വിവാഹം. വിവാഹത്തിനായി ജയ്പൂരിലേക്ക് പോകുന്നതിന് മുമ്പ് കുടുംബം മുംബൈയില്‍ മാതാ കി ചൗക്കി സംഘടിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ചാണ് ഹന്‍സികയുടെ വിവാഹാഘോഷം നടക്കുക.

ഹന്‍സികയുടെ മെഹന്ദി ചടങ്ങ് ഡിസംബര്‍ 3 നും ഹല്‍ദി ചടങ്ങ് ഡിസംബര്‍ നാലിനു പുലര്‍ച്ചെയും നടക്കും. ഡിസംബര്‍ നാലിന് വൈകിട്ട് അതിഥികള്‍ക്കായി കാസിനോ തീമിലുള്ള പാര്‍ട്ടിയും സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here