Lulu; ഓൺലൈൻ വിപണന രംഗത്ത് പുതിയ ചുവട് വെയ്പുമായി ലുലു ഗ്രൂപ്പും ആമസോണും

ഓൺലൈൻ വിപണന രംഗത്ത് പുതിയ ചുവട് വെയ്പുമായി ലുലു ഗ്രൂപ്പും ആമസോണും ഒരുമിക്കുന്നു.ലുലു ഹൈപ്പർമാർക്കറ്റുകളിൽ നിന്നുള്ള ഗ്രോസറി, ഫ്രഷ് ഉൽപ്പന്നങ്ങൾ യു.എ.ഇ.യിൽ വിതരണം ചെയ്യുന്നതിനാണ് ലുലു ഗ്രൂപ്പും ആമസോണും സഹകരണത്തിലേർപ്പെടുന്നത്.

അബുദാബി എക്കണോമിക് ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറഫ യുടെ സന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ആമസോൺ മിഡിൽ ഈസ്റ് വൈസ് പ്രസിഡന്റ് റൊണാൾഡോ മോചവറുമാണ് കരാറിൽ ഒപ്പ് വെച്ചത്.ഉപഭോക്താക്കൾക്ക് ഇനി ആമസോണിൽ കൂടി ലുലു ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കും. ഇത് പ്രകാരം ഉപഭോക്താക്കൾ ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ ആമസോൺ ഉപഭോക്താക്കൾക്ക് വേഗത്തിൽ എത്തിക്കും. ആദ്യഘട്ടത്തിൽ ദുബായ് മറീന, ബർഷ, പാം ജുമേറ, അറേബ്യൻ റെയ്‌ഞ്ചസ് എന്നീ പ്രദേശങ്ങളിലാണ് വിതരണ ശൃംഖലലഭ്യാമാകുന്നത്. പിന്നീട് യു.എ.ഇ. യിലെ എല്ലാ നഗരങ്ങളിലും ഇത് ലഭ്യമാകും.

സ്വകാര്യ സംയുക്ത സംരംഭങ്ങൾ യു എ ഇ വാണിജ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് അബുദാബി സാമ്പത്തിക വകുപ്പ് ചെയർമാൻ മുഹമ്മദ് അലി ഷോറഫാ പറഞ്ഞു. നവീനമായ ഈ സംരംഭത്തിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്ന ആമസോണിനെയും ലുലു ഗ്രൂപ്പിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കാണ് ലുലു എന്നും മുൻഗണന നല്കിയിട്ടുള്ളതെന്ന് എം എ യൂസഫലി പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി ആമസോണുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലുലു ഗ്രൂപ്പുമായുള്ള ഈ സംയുക്ത സംരംഭം ഉപഭോക്താക്കൾക്ക് മികച്ച സേവനമാണ് നൽകുകയെന്ന് ആമസോൺ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് റൊണാൾഡോ മോച്ചവർ പറഞ്ഞു. രണ്ടാം ഘട്ടത്തിൽ മറ്റ് ജി.സി.സി. രാജ്യങ്ങൾ, ഈജിപ്ത് എന്നിവിടങ്ങലിലും ഉൽപ്പങ്ങൾ ഉപഭോക്താക്കൾക്ക് വേഗത്തിലും ആയസരഹിതമായും ലഭ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചു.ലുലു ഗ്രുപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here