ബി ജെ പി വിഭജനത്തിന്റെയും വെറുപ്പിന്റെയും ചരിത്രം സൃഷ്ടിക്കുന്നു ; ബൃന്ദ കാരാട്ട്

ബി ജെ പി വിഭജനത്തിന്റെയും വെറുപ്പിന്റെയും ചരിത്രം സൃഷ്ടിക്കുന്നു എന്ന് സിപിഐഎം നേതാവ് ബൃന്ദ കാരാട്ട് . നവോത്ഥാനത്തിന്റെ ചരിത്രമാണ് കേരളത്തിനുള്ളത് എന്നും കോർപറേറ്റുകൾ എന്ന പുതിയ ജൻമി വർഗം ഇന്ത്യയിൽ രൂപംകൊള്ളുന്നു എന്നും ബൃന്ദ കാരാട്ട് പറഞ്ഞു .

ജനങ്ങളെ ചൂഷണം ചെയ്യുന്ന കോർപ്പറേറ്റുകൾക്കും വർഗീയ വാദികൾക്കുമെതിരെ രണ്ടാം സ്വാതന്ത്ര്യ സമരം ആവശ്യമാണ് എന്നും
നരബലി എങ്ങനെയാണ് കേരളത്തിൽ സംഭവിച്ചത് ,ഒറ്റപെട്ട സംഭവമാണ് എങ്കിലും അവഗണിക്കരുത് ,യുക്തി ചിന്തയും ശാസ്ത്ര ചിന്തയും ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നു എന്നും ബൃന്ദ കൂട്ടിച്ചേർത്തു .

ഇത്തരം അനാചാരങ്ങൾ ആവർത്തിക്കാതിരിക്കാൻ വളരെ ശ്രദ്ധ വേണം എന്നും എല്ലാവരും അതിനായി ഒരുമിച്ച് നിൽക്കണം എന്നും ബൃന്ദ കാരാട്ട് പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here