കൊല്ലത്ത് ആര്‍.എസ്.എസ് നേതാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ആർ.എസ്.എസ് മുൻ ശാഖാ മുഖ്യ ശിക്ഷക് അറസ്റ്റിൽ

കൊല്ലത്ത് ആര്‍.എസ്.എസ് നേതാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ആർ.എസ്.എസ് മുൻ ശാഖാ മുഖ്യ ശിക്ഷക് അറസ്റ്റിൽ. പെരിനാട് സ്വദേശി അനീഷ് കുമാറിനെയാണ് കുണ്ടറ പൊലീസ് പിടികൂടിയത്. കേസിലെ മറ്റു അഞ്ചു പ്രതികൾ ഒളിവിലാണ്.

ഇക്കഴിഞ്ഞ 19ന് രാത്രി പത്തരയോടെ നാന്തിരിക്കലിൽ വച്ചു ആര്‍എസ്എസ് കുണ്ടറ നഗർ കാര്യവാഹകും ഇളമ്പള്ളൂർ സ്വദേശിയുമായ വിനീതിനെ മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. വലതു കൈക്കും കാലിനും ഗുരുതരമായ പരിക്കേറ്റ വിനീത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിലാണ്.

മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാണണമെന്ന് പോലീസ് അറിയിച്ചു. മുമ്പ് അനീഷ്കുമാറിനെ വിനീത് മര്‍ദ്ദിച്ചതിലുള്ള പ്രതികാരമായാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News