ഖത്തറിലെ അല്‍തുമാമ സ്റ്റേഡിയത്തില്‍ ഗോള്‍മഴ തീര്‍ത്ത് സ്‌പെയിന്‍

ഖത്തറിലെ അല്‍തുമാമ സ്റ്റേഡിയത്തില്‍ ഗോള്‍മഴ തീര്‍ത്ത് സ്‌പെയിന്‍, എതിരില്ലാത്ത ഏഴുഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തകര്‍ത്ത ലോകകപ്പിലെ കൂറ്റന്‍ വിജയം സ്വന്തമാക്കുകയായിരുന്നു സ്‌പെയിന്‍.

അട്ടിമറികളും സമനിലകളും തുടര്‍ കഥയാക്കിയ ലോകകപ്പില്‍ ആധികാരിക ജയമായിരുന്നു മുന്‍ചാമ്പ്യന്മാര്‍ സ്വന്തമാക്കിയത്, കൈലാര്‍ നവാസിന്റെ കോളാസ്റ്ററിക്കാന്‍ പടയെ എതിരില്ലാത്ത ഏഴുഗോളുകള്‍ക്കാണ് സ്‌പെയിന്‍ തകര്‍ത്തു വിട്ടത്, കോസ്റ്ററിക്കന്‍ ബോക്‌സിലേക്ക് നടത്തിയ തുടര്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു സ്‌പെയിനിന്റെ ആദ്യ ഗോള്‍.കൗമാര തരാം ഗവി നല്‍കിയ പന്ത് ഡാനി അലമോ കോസ്റ്ററിക്കന്‍ വലയില്‍ നിക്ഷേപിച്ചപ്പോള്‍ സ്‌പെയിനിന്റെ ലോകകപ്പ് ചരിത്രത്തിലെ നൂറാം ഗോള്‍. ഇടതു വിങ്ങില്‍ ജോഡി അല്‍ബ സൃഷ്ടിച്ച ഓരോ അവസരങ്ങളും ഗോളുകളായി മാറി

രണ്ടാം പകുതിയില്‍ പരിശീലന മത്സരമെന്ന പോല്‍ കളി നെയ്ത സ്‌പെയിന്‍ അടിച്ചുകൂട്ടിയത് ഏഴു ഗോളുകള്‍..അന്‍പത്തി നാലാം മിനുട്ടില്‍ ഫെറന്‍ ടോറസ് രണ്ടാം ഗോള്‍ കണ്ടെത്തിയപ്പോള്‍. എഴുപത്തി നാലാം ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ഗവി തന്റെ ആദ്യ ഗോള്‍ നേട്ടം ആഘോഷിച്ചു.

കളിക്കളത്തില്‍ കാഴ്ചക്കാരായി മാറിയ കയറെരിക്കാന്‍ പ്രതിരോധത്തിലേക്ക് അവസാന ആണിയെന്ന പോല്‍ തൊണ്ണൂറാം മിനുട്ടില്‍ പകരക്കാരനായെത്തിയ സോളാറും അധികസമയത് മോറോട്ടയും ലക്ഷ്യം കണ്ടു.

ടിക്കി ടാക്കയുമായി കാലം നിറഞ്ഞ സ്പാനിഷ് നിരയുടെ സുവര്‍ണ്ണ കാലത്തേ ഓര്മിപ്പിക്കുന്നതായിരുന്നു കോളാസ്റ്ററിക്കക്കെതിരായ സ്‌പെയിന്‍, മത്സരത്തില്‍ 1043 പാസ്സുകളാണ് സ്‌പെയിന്‍ നടത്തിയത് , പന്തടക്കത്തില്‍ മൃഗീയ ആധിപത്യവും, കളിക്കണക്കുകളിലെ ആധിപത്യം അതേപടി സ്‌കോര്‍ ബോര്‍ഡിലും പ്രതിഫലിപ്പിച്ചാണ് സ്പാനിഷ് തേരോട്ടം. ഞായറാഴ്ച്ച ജര്‍മനിക്കെതിരെയാണ് സ്‌പെയിന്റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News