തരൂരിന്റെ പരിപാടിയില്‍ നിന്നും വീണ്ടും വിഡി സതീശനെ ഒഴിവാക്കി പോസ്റ്റര്‍

കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍ വിഡി സതീശനെ വീണ്ടും ഒഴിവാക്കി. പാലായില്‍ സ്ഥാപിച്ച ശശീതരൂരിന്റെ പരിപാടിയുടെ ബോര്‍ഡില്‍ നിന്നുമാണ് സതീശനെ പുറത്തായത്. ആദ്യമിറക്കിയ പോസ്റ്ററില്‍ വിഡി സതീഷിന്റെ ചിത്രമില്ലാഞ്ഞത് വിവാദമായതിനെ തുടര്‍ന്നു വിഡി സതീശനെ ഉള്‍പ്പെടുത്തി പൂതിയ പോസ്റ്റര്‍ ഇറക്കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ഈരാറ്റുപേട്ടയില്‍ ഡിസംബര്‍ മൂന്നിന് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിലേക്കാണ് തരൂരിന് ക്ഷണം. ഈ പരിപാടിയുടെ ഭാഗമായി പാലാ മണ്ഡലം കമ്മിറ്റി നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ നിന്നുമാണ് വിഡി സതീശനെ പൂര്‍ണ്ണമായും ഒഴിവാക്കിയത്. ബോര്‍ഡില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ഇടം പിടിച്ചിട്ടില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടിയും, കെ.സുധാകരനും, കെ.സി.വേണുഗോപാലിനും ബോര്‍ഡില്‍ സ്ഥാനമുണ്ട്.

ഇന്നലെ യൂത്ത് കോണ്‍ഗ്രസ് Fbല്‍ പങ്കുവെച്ച പോസ്റ്ററില്‍ സതീശന്‍ ഉള്‍പ്പെടെ മറ്റ് നേതാക്കളുടെ ചിത്രം ഒഴിവാക്കിരുന്നു. വാര്‍ത്തയായതിന് പിന്നാലെ നേതാക്കളെ ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ fb ല്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാലാ മണ്ഡലം കമ്മിറ്റി സതീശനെ പൂര്‍ണ്ണമായും ഒഴിവാക്കി ബോര്‍ഡ് സ്ഥാപിച്ചത്. തരൂരിന്റെ സന്ദര്‍ശനത്തെ പിന്തുണച്ച് കേരള കോണ്‍ഗ്രസ്സ് ഡെപ്യൂട്ടി ചെയര്‍മാന്‍ മോന്‍സ് ജോസഫ് രംഗത്ത് വന്നു

വിവാദത്തിന് ഇടയിലും പരിപാടിയുമായി മുന്നോട്ട് പോകുവാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here