Thalassery: ഇരട്ടക്കൊലപാതകം; മൂന്നു പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ തലശ്ശേരിയില്‍ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത രണ്ട് സി പി ഐ എം പ്രവര്‍ത്തകരെ ലഹരി മാഫിയ സംഘം വെട്ടിക്കൊന്ന
കേസില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. ജാക്‌സന്‍,ഫര്‍ഹാന്‍,നവീന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂന്ന്‌പേരും തലശ്ശേരി സ്വദേശികളാണ്. മറ്റൊരു പ്രതി പാറായി ബാബുവിനായി തിരച്ചില്‍ തുടരുകയാണ്.സി പി ഐ എം നെട്ടൂര്‍ ബ്രാഞ്ച് കമ്മറ്റിയംഗം ഷമീര്‍,സി പി ഐ എം പ്രവര്‍ത്തകനായ ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ടത്.ലഹരി മാഫിയയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാനിബ് ചികിത്സയിലാണ്

ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് തലശ്ശേരി സിറ്റി സെന്ററിന് സമീപം ലഹരിമാഫിയ സംഘം മൂന്ന് സി പി ഐ എം പ്രവര്‍ത്തകരെ ആക്രമിച്ചത്. കുത്തേറ്റ ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചും മരിച്ചു. ലഹരി വില്‍പ്പന സംഘത്തില്‍പ്പെട്ട ജാക്‌സണും പാറായി ബാബൂവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ലഹരിവില്‍പ്പന ചോദ്യംചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ജാക്സണ്‍ മര്‍ദിച്ചിരുന്നു.

ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തുക്കളും. അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരി മാഫിയാസംഘം ഇവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടെ, കൈയില്‍ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഷമീര്‍, ഷാനിബ് എന്നിവരെയും മാരകായുധങ്ങളുമായി ആക്രമിച്ചു. ലഹരിമാഫിയ സംഘം നടത്തിയ ഇരട്ടക്കൊലയില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here