Kottayam: എക്‌സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി

സംക്രാന്തി മമ്മൂട് സ്വദേശി ചിറ്റിലക്കാലായില്‍ ലിജുമോന്‍ ജോസഫാണ് (35) സംഭവത്തോടനുബന്ധിച്ച് പിടിയിലായത്.കോട്ടയത്ത് സംക്രാന്തി പേരൂര്‍ റോഡില്‍ ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.ഏറ്റുമാനൂര്‍ എക്‌സൈസ് സംഘം നടത്തിയ പട്രോളിംങിനിടെ മമ്മൂട് കവലയില്‍ വച്ച് ഇയാളെ കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്തു.എന്നാല്‍ ദേഹപരിശോധന ഭയന്ന് പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ എക്‌സൈസ് സംഘം സാഹസികമായി പിടികൂടിയതോടെ നിവൃത്തിയില്ലാതെ കൈവശം ഉണ്ടായിരുന്ന കഞ്ചാവ് പൊതി വിഴുങ്ങുകയായിരുന്നു.ഉടന്‍ തന്നെ ഇത് പുറത്തെടുക്കാന്‍ എക്‌സ്സൈ് സംഘം ശ്രമിച്ചു എങ്കിലും സാധിച്ചില്ല.

ഇതിനിടെ കഞ്ചാവ് പൊതി തൊണ്ടയില്‍ കുടുങ്ങി, ശ്വാസതടസം അടക്കമുള്ള അസ്വസ്ഥതകളും കാണിച്ചതോടെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വിഴുങ്ങിയ കഞ്ചാവ് പുറത്തെടുത്തു.ആശുപത്രി അഡ്മിറ്റാക്കിയ പ്രതിയെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.ചെറിയ കടലാസ് പൊതികളിലുള്ള കഞ്ചാവും ഇയാളുടെ കൈവശത്തു നിന്നും പിടിച്ചെടുത്തതായി എക്‌സൈസ് സംഘം പറഞ്ഞു.

മയക്കുമരുന്ന്, കഞ്ചാവ് അടക്കമുള്ള കേസുകള്‍ നേരത്തേ ഇയാളുടെ പേരില്‍ ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലുണ്ട്.ഏറ്റുമാനൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത്ത്.ടി, ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ രജിത്ത്.കെ, പ്രിവന്റീവ് ഓഫീസര്‍ രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാഹുല്‍ നാരായണന്‍, പ്രമോദ്, വിനോദ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News