
എറണാകുളം സൗത്തില്‍ നിന്ന് രണ്ട് പുതിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ ഹാത്യ, ബിഹാറിലെ ദര്‍ഭംഗ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ചകളില്‍ രാവിലെ 7.15നാണ് എറണാകുളം സൗത്തില്‍ നിന്ന് ഹാത്യയിലേക്കുള്ള ട്രെയിന്‍ പുറപ്പെടുക. നവംബര്‍ 24, ഡിസംബര്‍ ഒന്ന് എന്നീ തിയതികളിലായിരിക്കും സര്‍വീസ്. തിരിച്ച് എറണാകുളത്തേക്കുള്ള സര്‍വീസ് ഹാത്യയില്‍ നിന്ന് നവംബര്‍ 28ന് പുലര്‍ച്ചെ 4.30ന് പുറപ്പെടും.
ബിഹാറിലെ ദര്‍ഭംഗ ജങ്ഷനില്‍ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിന്‍ തിങ്കളാഴ്ചകളില്‍ രാത്രി 9.15നാണ് പുറപ്പെടുക. നവംബര്‍ 28, ഡിസംബര്‍ 5, 21 തിയതികളിലായിരിക്കും സര്‍വീസ്. എറണാകുളത്ത് നിന്ന് ദര്‍ഭംഗയിലേക്കുള്ള ട്രെയിന്‍ വ്യാഴാഴ്ച രാത്രി 9ന് പുറപ്പെടും. നവംബര്‍24, ഡിസംബര്‍ 1, 8, 15 തിയതികളിലാവും സര്‍വീസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here